ആരുടേയും കയ്യടിക്കു വേണ്ടി അല്ല. അമ്മക്ക് ഒരു നല്ല ഒരു കൂട്ടുകാരൻ. അത്രയേ ഉദ്ദേശിച്ചുള്ളൂ. അൻപത്തി ആറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് കീർത്തി പ്രകാശ്. ജീവിതത്തിൽ ഇക്കാലം അത്രയും പട പൊരുതി ബിസിനസ് രംഗത്തും തന്റേതായ ഇടം സൃഷ്‌ടിച്ച ജാജി എന്ന അമ്മക്ക് പകരം നൽകാൻ കീർത്തി പ്രകാശിനും അനിയൻ കാർത്തിക്കിനും മറ്റൊരു വലിയ സമ്മാനം ഉണ്ടായിരുന്നില്ല. അമ്മയുടെ വിവാഹം നടത്താൻ മക്കളായ തങ്ങൾക്കു കഴിഞ്ഞത് വലിയ ഭാഗ്യം ആണെന്ന് കരുതുകയാണ് ഇരുവരും. വസന്തങ്ങൾ പണ്ടേ നഷ്ടപെട്ട അമ്മക്ക് കൂട്ടൊരുക്കുമ്പോൾ കളിയാക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയും ഒന്നും ഇവർ വക വെക്കുന്നില്ല. അമ്മയുടെ വിവാഹത്തെ കുറിച്ചും, പ്രായം ആവുമ്പോൾ തനിച്ചാകുന്ന മാതാപിതാക്കൾക്ക് നൽകേണ്ട കരുതലിന്റെ കുറിച്ചും ഒക്കെ പങ്കുവെക്കുക കീർത്തി പ്രകാശ്. വയറൽ ആയ പോസ്റ്റ് ഇങ്ങനെ.
അമ്മയ്ക്കും റെജി അങ്കിളിനും ആശംസ അർപ്പിച്ചു ഒരു പോസ്റ്റ് പങ്കുവച്ചപ്പോൾ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരും എന്ന് പ്രതീക്ഷിച്ചില്ല. പോസറ്റീവ് കമെന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചത്. ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നവരും ഉണ്ട്. പലരുടെയും അച്ഛനും അമ്മയും അവരുടെ വീടുകളിൽ തനിച്ചാണ്. എന്റെ പോസ്റ്റ് അവർക്കു ഒരു പ്രജോതനം ആയി. അവർക്കു ഒരു കൂട്ട് തേടാൻ താല്പര്യം ഉണ്ടെന്നൊക്കെ പറഞ്ഞു. ആരുടേയും കയ്യടി ലഭിക്കാൻ ചെയ്തത് അല്ല. ‘അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടി പടുത്ത ഒരു സ്ത്രീ ആണ്. എന്നെയും അനുജനെയും ഒക്കെ സെറ്റിൽഡ് ആക്കിയത് ‘അമ്മ ആണ്. ഇപ്പൊ രണ്ടു മാസമേ ആയുള്ളൂ ‘അമ്മ തനിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസം കൊണ്ട് ‘അമ്മ ഏറെ ഒറ്റപെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മറിച്ചിട്ടു എട്ടു വര്ഷം ആയി. ആ സമയത്തൊക്കെ അമ്മയെ കല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷെ, അമ്മക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങി എടുത്തത്. ഇങ്ങനെ പോകുന്നു ആ പോസ്റ്റ്.