സ്ത്രീധനത്തിന്റെ പേരിൽ കഷ്ടപ്പാട് അനുഭവിക്കുന്ന പെൺകുട്ടികൾ ഇന്നും നമുക്ക് ഇടയിൽ തന്നെ ഉണ്ട്. പലതും സഹിച്ചും ക്ഷമിച്ചും എല്ലാം ഉള്ളിൽ ഒളിപ്പിച്ചു കഴിയുന്ന പെണ്കുട്ടിക്ക്ൾ ഇന്നും നമുക്കു ഇടയിൽ തന്നെ ഉണ്ട്. എന്നാൽ സ്ത്രീധനം അല്ല സ്ത്രീ ആണ് ധനം എന്ന് ചിന്തിക്കുന്നവർ വളരെ കുറവ് ആണ്. അങ്ങനെ ചിന്തിക്കുന്നവരുടെ കുടുംബ ജീവിതം സുന്ദരം ആവാറുമുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന അനേകം പെൺകുട്ടികൾ നമുക്ക് ഇടയിൽ നമ്മുടെ സമൂഹത്തിൽ ധാരാളം ഉണ്ട്. എന്നാൽ ഉപേക്ഷിക്ക പെടുന്ന പെൺകുട്ടികൾ നിവർന്നു ഒന്ന് നിന്നാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു എന്ന് തെളിയിക്കുന്ന ഒരു യഥാർത്ഥ സംഭവം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. അതെ, സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഭർത്താവിന് ജീവിതം കൊണ്ട് മറുപടി കൊടുത്ത യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിൽ ആണ് ഈ യുവതി ജനിച്ചത്.
അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുതൃഹരി ആയിരുന്നു കോമൾ. പ്രാഥമിക വിദ്യാഭ്യാസം പൂർത്തി ആക്കി സിവിൽ സർവീസ് എന്ന സ്വപ്നത്തോടെ മുന്നോട്ടു പോഗ്‌ന്നതിനു ഇടയിൽ ആണ് യുവതിക്ക് നല്ലൊരു വിവാഹ ആലോചന വരുന്നത്,. നല്ലൊരു ഭാണ്ഡം ആയതു കൊണ്ടും പഠനം മുന്നോട്ടു കൊണ്ട് പോകനാവുമെന്നുള്ള ഉറപ്പ് ഉള്ളത് കൊണ്ടും വീട്ടുകാർ അത് ഉറപ്പ്[യിച്ചു. ഉന്നത കുടുംബം ആണെന്നുള്ളത് കൊണ്ട് മാത്രം ഒരു കാര്യവും ഉണ്ടായിരുന്നില്ല. വിവാഹ ശേഷം വളരെ മോശ പെട്ട ജീവിത അനുഭവങ്ങൾ ആണ് യുവതിക്ക് നേരിടേണ്ടി വന്നത്. അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അവർ തള്ളി കെടുത്തി. എന്നിട്ടും അവൾ ആരോടും പരിഭവമോ പരാതിയോ പറഞ്ഞില്ല.
സങ്കടപെടാതെ തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനു വേണ്ടി അവൾ സ്വന്തം ആഗ്രഹങ്ങളും സന്തോഷവും എല്ലാം വെടിഞ്ഞു, കുറച്ചു നാൾ കഴിഞ്ഞപ്പോൾ സ്ത്രീധനം ഇനിയും വേണം എന്നായി. എന്നാൽ തന്റെ വീട്ടുകാരോട് വീണ്ടും പണം ചോതിക്കാൾ യുവതി മടിച്ചു. അത് ഭർത്താവിനെയും വീട്ടുകാരെയും കൂടുതൽ ദേഷ്യത്തിൽ ആക്കി. ഇതോടെ വിവാഹ ശേഷം കുറച്ചു നാല്കുകളെ ആയുള്ളൂ എങ്കിലും ഭർത്താവ് യുവതിയോട് പിണങ്ങി ന്യൂസിലാൻഡിലേക്ക് പറന്നു. സ്ത്രീധനം കൂടുതൽ കൊണ്ട് വന്നാൽ മാത്രമേ ഒരുമിച്ചുള്ള ജീവിതം ഇനി ഉണ്ടാകാവു എന്നായിരുന്നു അയാളുടെ തീരുമാനം.