മലയാളത്തിന് ഇത് വലിയ നഷ്ടം…വിതുമ്പി ഗായികലോകം…

പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ (81) അ,ന്ത,രി,ച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അ,ന്ത്യം. ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നീ മേഖലകളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു ആന്റോ. നാട്ടിലെ യോഗങ്ങളിലും കല്യാണ വീടുകളിലുമൊക്കെ പാടിനടന്നിരുന്ന ആന്റോയ്ക്ക് നാടകത്തിന്റെ അരങ്ങിലേക്ക് വാതില്‍ തുറന്നുകൊടുത്തത് മുന്‍ കേന്ദ്ര മന്ത്രി എ.സി. ജോര്‍ജായിരുന്നു. വിമോചന സമരം കൊടുമ്പിരിക്കൊണ്ട കാലത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നാടകസമിതിയില്‍ കയറിപ്പറ്റിയ ആന്റോ അവിടെ നിന്ന് പുതിയ ലോകങ്ങളിലേക്ക് വിജയസഞ്ചാരം തുടര്‍ന്നു. സി.ജെ. തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെ പിന്നണി ഗായകനായി. ആന്റോ, പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ മായാത്ത സ്വരമായി വളര്‍ന്നു.

യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാല്‍പ്പാടുകള്‍’ സംവിധാനം ചെയ്ത കെ.എസ്. ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍. പിന്നീട് എം.കെ. അര്‍ജുനന്‍, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങി നിരവധി പ്രതിഭകളുടെ സംഗീത സംവിധാനത്തിലും അദ്ദേഹം പാടി.

Leave a Reply

Your email address will not be published. Required fields are marked *