പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

ആലത്തൂരിൽ നിന്നും മൂന്ന് മാസം മുൻപ് കാണാതായ സൂര്യ കൃഷ്ണയെന്ന 21 കാരിയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് അന്വേഷണ സം,ഘം പെൺകുട്ടിയെ കണ്ടെത്തിയത്. ഇവിടെ ഒരു തമിഴ് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു പെൺകുട്ടി. അനാഥായാണെന്ന് പറഞ്ഞ് ആരുമറിയാതെ ഇവർക്കൊപ്പം കഴിഞ്ഞ് വരികയായിരുന്നു സൂര്യ. ഇന്ന് തന്നെ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കും. പുസ്തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ കാണാതായത് വലിയ വാർത്തയായിരുന്നു. 2020 ഓഗസ്റ്റ് 30 നായിരുന്നു ആലത്തൂർ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടി വീട് വിട്ടിറങ്ങിയത്. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര.

വീട്ടിൽ നിന്നിറങ്ങിയപ്പോൾ രാധാകൃഷ്ണനെ അമ്മ സുനിത വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചിരുന്നു. എന്നാൽ ഏറെ നേരമായിട്ടും പെൺകുട്ടി അച്ഛന്റെ അടുത്തേക്കോ വീട്ടിലേക്കോ എത്തിയില്ല. തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി. സമീപ ജില്ലകളായ പാലക്കാടും തൃശ്ശൂരുമെല്ലാം അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പെണ‍്കുട്ടി റോഡിലൂടെ പോകുന്ന ഒരു ദൃശ്യം ആലത്തൂരിലെ ഒരു സ്വകാര്യ കടയുടെ സിസിസിടി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. ബാഗുമെടുത്ത് നടന്ന് പോകുന്നതായിരുന്നു ദൃശ്യം. പെൺകുട്ടി സൂര്യയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു വെങ്കിലും പിന്നീട് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

മൊബൈൽ ഫോണോ എടിഎം കാര്‍ഡോ എടുക്കാതെയായിരുന്നു സൂര്യ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതോടെ സൂര്യയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ദുഷ്കരമായി. തുടർന്ന് പോലീസ് രാജവ്യാപകമായി കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. സൂര്യയ്ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് തമിഴ്നാട്ടിലെ ഇവരുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് സൂര്യ മറ്റൊരു ഐഡിയിൽ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയത്. സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയക്കുകയും ചെയ്തു, ഇത് കേസിൽ വഴിത്തിരിവായി. തുടർന്ന് പോലീസ് സംഘം സൈബർ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

മുംബൈയിൽ ഒരു തമിഴ് കുടുംബത്തിൽ അനാഥയാണെന്ന് തെറ്റിധരിപ്പിച്ചാണ് സൂര്യ കഴിഞ്ഞത് എന്ന് പോലീസ് പറയുന്നു. മൂന്ന് മാസത്തോളമായി അവർക്കൊപ്പമായിരുന്നു സൂര്യ കഴിഞ്ഞിരുന്നത്. മുംബൈയിൽ വെച്ച് പരിചയപ്പെട്ട ആളാണ് സൂര്യയെ തമിഴ് കുടുംബത്തിൽ എത്തിച്ചതെന്ന് പോലീസ് പറയുന്നു. വീട് വിട്ടിറങ്ങിയ സൂര്യ ആദ്യം കോയമ്പത്തൂരിലേക്കായിരുന്നുവത്രേ പോയത്. പിന്നീട് അവിടെ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു. പേര് മാറ്റിയായിരുന്നു സൂര്യ ട്രെയിനിൽ യാത്ര ചെയ്തത്. ഇതാണ് പോലീസ് അന്വേഷണം കുഴക്കിയത്. അതേസമയം തങ്ങൾ അന്വേഷിച്ച പെൺകുട്ടി സൂര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടു. സൂര്യ താമസിച്ച വീട്ടിലെത്തി പെൺകുട്ടിയെ കണ്ടു. എന്നാൽ താൻ ഏറെ സന്തോഷത്തോടെയാണ് തമിഴ് കുടുംബത്തിനൊപ്പം കഴിയുന്നതെന്നായിരുന്നു പോലീസിനോട് പെൺകുട്ടി അറിയിച്ചത്. തനിക്ക് വീട്ടിലേക്ക് പോകാൻ താത്പര്യം ഇല്ലെന്നും പെൺകുട്ടി. ഇതോടെ പോലീസും വെട്ടിലായി. കോടതിയിൽ സൂര്യ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും ഇനി കേസിലെ മുന്നോട്ടുള്ള നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *