അമ്മയുടെ രണ്ടാം വിവാഹം… എതിര്‍ത്ത് രഞ്ജിനി ഹരിദാസ് അന്ന് പറഞ്ഞത് കേട്ടോ… വെളിപ്പെടുത്തൽ.!!

മലയാളത്തില്‍ ഏറ്റവും പേരെടുത്ത ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ശ്രദ്ധേയായത്. ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി ആയിരുന്നു രഞ്ജിനി. 2000 ലെ മിസ് കേരള ആയാണ് രഞ്ജിനി അറിയപ്പെട്ടത്. 2010 ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ പുരസ്‌കാരം തേടിയെത്തി. ചൈനാ ടൗണ്‍ എന്ന സിനിമയിലുടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നു. തുടര്‍ന്ന് 2013 ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയിലെ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയില്‍ നായകിയായത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയില്‍ ടെലിവിഷന്‍ അവതാരകയുടെ റോളില്‍ തന്നെ അതിഥിയായി എത്തി. പിന്നീട് വാട്ട് സ എഫ്, ഒറ്റ ഒരുത്തിയും ശരിയല്ല എന്ന സിനിമകളിലും രഞ്ജനിനി വേഷമിട്ടു.

ടെലിവിഷന്‍ ഷോകളില്‍ അവതാരകയുടെ വേഷത്തില്‍ തിളങ്ങാറുള്ള താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. യൂട്യൂബ് ചാനലിലുടെ വിശേഷങ്ങളും സന്തോഷവും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളും അമ്മയുശട വിവാഹത്തെക്കുറിച്ചും തുറന്നു പറയകുയാണ് രഞ്ജിനിയും അമ്മയും. ഇരുപതുവയസുള്ളപ്പോഴകയിരുന്നു എന്റെ വിവാഹം. ആ സമയത്ത് കല്യാണ്െതക്കുറിച്ച് ഒന്നും എനിക്കൊരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്ന് രഞ്ജിനിയുടെ അമ്മ സുജാത പറയുന്നു.

എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. എന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.28 വയസ്സ് ആയപ്പോഴാണ് എനിക്കൊരു ആത്മവിശ്വാസം വന്നതെന്നായിരുന്നു രഞ്ജിനിയുടെ വാക്കുകള്‍. സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നതിനെ കുറിച്ചൊക്കെ ബോധ്യം വന്നത് അപ്പോഴാണ്. കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി. കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴാണെന്നും താരം പറയുന്നു.

ആ സമയത്ത് വേണമെങ്കില്‍ വിവാഹം കഴിക്കാം. അല്ലെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം.വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്. 20 വയസ്സിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ അച്ഛന്‍ മരിച്ചു. അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു താരം ഓര്‍മ്മിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *