എനിക്ക് 6 മാസം പ്രമുള്ളപ്പോൾ ആയിരുന്നു അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്. രണ്ടോ മൂന്നോ വർഷത്തിൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു ‘അമ്മ ആയിരുന്നു എനിക്ക് എല്ലാം. ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടക്ക് അതിഥിയെ പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ചയായിരുന്നു. പുത്തൻ ഉടുപ്പുകളും കളിപ്പാട്ടങ്ങളും എല്ലാം ആഹ്ളാദം പകരുമ്പോഴും അച്ഛൻ ലീവിന് വരുമ്പോൾ എല്ലാം അടുത്ത മുറിയിൽ ഒറ്റക്ക് ഉറങ്ങാൻ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്നേഹ കുറവിന് വീണ്ടും ഒരു കാരണമായി. ഞാൻ വളരുന്നതിനോടൊപ്പം അച്ഛനോടുള്ള അകൽച്ചയും വളരുകയായിരുന്നു. എൻജിനിയറിങ് കഴിഞ്ഞ ഉടനെ അച്ഛൻ എനിക്ക് ഒരു വിസ ശെരിയാക്കി ദുബൈയിലെ വലിയ ഒരു കമ്പനിയിൽ ഉയർന്ന ശമ്പളം ഉള്ള ഒരു ജോലി.
നാട്ടിൽ നിന്ന് പോവുക എന്നത് സഘടകരമായിരുന്നു എങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. ദുബൈ എയർപോർട്ടിൽ അച്ഛൻ കൂട്ടുകാരന്റെ കൂടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കൂട്ടുകാരനെ പരിചയപ്പെടുത്തി നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ഞാൻ ജോലി ചെയ്യാൻ പോവുന്ന കമ്പനിയുടെ താമസ സ്ഥലത്തേക്ക് എന്നെ കൊണ്ടുവിട്ടിട്ട് അവർ പോഴി. അച്ഛന്റെ സുഹൃത്തായ സൈദ് ഇക്ക താമസിക്കുന്നത് ഇവിടെ അടുത്താണ് എന്ത് ആവിശ്യമുണ്ടെങ്കിലും അവരെ വിളിച്ചു പറഞ്ഞ മതി എന്നും പറഞ്ഞു.