10 രൂപയുമായി ഭക്ഷണം കഴിക്കാനെത്തിയ വൃദ്ധൻ പറഞ്ഞത് കേട്ട് കരഞ്ഞുപോയി, ഈ അവസ്ഥ ആർക്കും ഉണ്ടാവാതിരിക്ക.!!

ഇന്നലെ ഒരു ഹോട്ടലിൽ കയറി. ഹോട്ടലിൽ ചേട്ടൻ ലഭിച്ച ചോറ് വിളമ്പാനായി തുടങ്ങിയപ്പോൾ ഒരാൾ ചോദിച്ചു. എത്രയാ ഊണിന് എന്ന്. ചേട്ടൻ മറുപടി പറഞ്ഞു. മീൻ അടക്കം 50 രൂപ. മീനില്ലാതെ 30 രൂപ. അയാൾ തൻ്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്ന് തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഇതേയുള്ളൂ എൻ്റെ കയ്യിൽ ‘ അതിനുള്ളത് തന്നാൽ മതി. വെറും ചോറായാലും കുഴപ്പമില്ല. വിശപ്പു മാറിയാൽ മതി. ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല. അത് പറയുമ്പോഴൊക്കെ അയാളുടെ വാക്കുകൾ ഇടറിയിരുന്നു. ഹോട്ടലിലുള്ള ചേട്ടൻ മീൻ അല്ലാത്ത എല്ലാം അയാൾക്ക് വിളമ്പി. ഞാൻ അയാൾ കഴിക്കുന്നത് നോക്കിയിരുന്നു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചു കൊണ്ട് കൊച്ചുകുട്ടിയെപ്പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആൾ ചോദിച്ചു. എന്തിനാ കരയുന്നത്. അയാൾ ചോദിച്ച ആളുടെ മുഖത്ത് നോക്കി കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. എൻ്റെ കഴിഞ്ഞുപോയ ജീവിതം ഓർത്തു കരഞ്ഞു പോയതാ. മൂന്നു മക്കളാ എനിക്ക്. രണ്ടാണും ഒരു പെണ്ണും.

മൂന്നു പേർക്കും നല്ല ജോലിയുണ്ട്. എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും അവർക്ക് നൽകി. അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എൻ്റെ യൗവ്വനം ആയിരുന്നു. 28 വർഷത്തെ പ്രവാസജീവിതം. എല്ലാത്തിനും എനിക്ക് താങ്ങായിരുന്നു അവൾ നേരത്തെ എന്നെ തനിച്ചാക്കി പോയി. വീട് ഭാഗം വെക്കും വരെ വലിയ കാര്യമായിരുന്നു മക്കൾക്കും മരുമക്കൾക്കും. ഭാഗം വെക്കൽ കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരമാകാൻ തുടങ്ങി. തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപ്പെടുത്തും. ഞാൻ ഒരു വയസ്സൻ അല്ലേ. ആ പരിഗണന തന്നു കൂടേ തന്നില്ല. അവർ എല്ലാവരും ഉണ്ടിട്ടേ ഞാൻ ഉണ്ണാനിരിക്കു. എന്നാലും ഞാൻ കേൾക്കെ കുറ്റം പറയും. ഭക്ഷണമെല്ലാം കണ്ണുനീർ വീണ് ഉപ്പുരസം ആയിട്ടുണ്ടാകും കഴിക്കുമ്പോൾ. പേരക്കുട്ടികൾ വരെ എന്നോട് മിണ്ടാൻ വരില്ല. കാരണം മിണ്ടുന്നത് കണ്ടാൽ മക്കൾ അവരോട് ദേഷ്യപ്പെടും. എപ്പോഴും അവർ പറയും എങ്ങോട്ടെങ്കിലും ഇറങ്ങി പോയിക്കൂടെ എന്ന്. മരുഭൂമിയിൽ ചോര നീരാക്കി ഉണ്ടാക്കിയ കാശ് ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീട്. അവളുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ആ വീട്ടിലാണ്. ഇട്ട് പോകാൻ മനസ്സ് സമ്മതിക്കുന്നില്ല. പക്ഷേ ഇന്നലെ ഇറക്കി പോണു. മരുമകളുടെ മാല ഞാൻ മോഷ്ടിച്ചു എന്ന് പറഞ്ഞു മകൻ എന്നോട് ചൂടായി.

തല്ലി ഇല്ല എന്നേ ഉള്ളൂ. പക്ഷെ ഇനിയും അവിടെ നിന്നാൽ അതും ഉണ്ടാകും. അച്ഛനെ തല്ലിയ മകൻ എന്ന പേരുദോഷം അവന് ഉണ്ടാകേണ്ടല്ലോ. മരിക്കാൻ ഭയമില്ല. അല്ലെങ്കിലും ഇനി ആർക്കു വേണ്ടിയാ ജീവിക്കേണ്ടത്. അയാൾ ഭക്ഷണം മുഴുവൻ കഴിക്കാതെ എണീറ്റു. തൻ്റെ കയ്യിലെ 10 രൂപ ചേട്ടൻ്റെ നേരെ നീട്ടി. ചേട്ടൻ പറഞ്ഞു. വേണ്ട കയ്യിൽ വെച്ചു കൊള്ളൂ. എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം. നിങ്ങൾക്ക് വേണ്ട ഭക്ഷണം ഇവിടെ ഉണ്ടാകും. പക്ഷേ അയാൾ ആ പത്തു രൂപ അവിടെ വച്ചു കൊണ്ട് പറഞ്ഞു. നന്ദിയുണ്ട്. നിങ്ങളുടെ നല്ല മനസ്സിന്. വെറുതെ കഴിച്ച് ശീലമില്ല. ഒന്നും കരുതരുത് .വരട്ടെ ഇനിയും കാണാമെന്നു പറഞ്ഞു അയാളുടെ ഭാണ്ഡമെടുത്ത് എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു പോയി. അയാൾ എൻ്റെ മനസ്സിൽ തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല .എന്താണ് എല്ലാ പച്ചിലയും ഒരിക്കൽ പഴുക്കും എന്ന് ആരും ചിന്തിക്കാത്തത്. വേണ്ടതും വേണ്ടാത്തതുമായ ഷെയർ ചെയ്യുമ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് കൂടി ഷെയർ ചെയ്യൂ. ആരെങ്കിലും ഒരാളുടെ മനസ്സ് എങ്കിലും മാറിയാലോ.

Leave a Reply

Your email address will not be published. Required fields are marked *