പ്രായം മഞ്ജുവാര്യർക്ക് മുന്നിൽ പത്തി മടക്കുകയാണ് ചെറുപ്പമായികൊണ്ടെയിരിക്കുന്നു.!!

അത്ഭുതമാണ് എന്നും മഞ്ജുവാര്യർ, ഇതുപോലൊരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല ആർക്കും തോൽപ്പിക്കാൻ കഴിയാതെ അവർ ചെറുപ്പമായി കുതിക്കുകയാണ്, മഞ്ജുവിനോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് ഒരു വേള സംശയിക്കേണ്ടിയിരിക്കുന്നു, അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു വാര്യർ. മഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയാണ് മലയാളികൾ മഞ്ജുവിനെ ചേർത്തുപിടിച്ചത്. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ലേഡി സൂപ്പർസ്റ്റാർ പട്ടം കരസ്ഥമാക്കി സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ്, സ്ക്രീന് അപ്പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്കിത്ര താൽപ്പര്യവും.

നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. വലിയ സൺഗ്ലാസ് വെച്ച് ചിരിയോടെ നിൽക്കുകയാണ് മഞ്ജു ചിത്രങ്ങളിൽ. “ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്. കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു. അവിടുന്ന് ദിലീപിന്റെ വലയിൽ പെട്ടു 14 വർഷത്തെ തടവ് ജീവിതം മതിയാക്കി വീണ്ടും സിനിമയുടെ അഭ്രപാളികളിൽ മുഴുകി മുന്നേറുകയാണ് മഞ്ജു FC.

Leave a Reply

Your email address will not be published. Required fields are marked *