മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താര കുടുംബങ്ങളിൽ ഒന്നാണ് നടൻ മനോജിന്റെയും നടി ഭീന ആന്റണിയുടെയും. ടെലിവിഷൻ സീരിയലുകളിലെ മിന്നും താരങ്ങളാണ് ഇരുവരും. ചെറുപ്പത്തിൽ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭീന ആന്റണി നിരവധി സിനിമ ടെലിവിഷൻ പരുപാടികളിൽ താരം വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ യോദ്ധയിലെ കഥാപാത്രം മലയാളികൾ ഇന്നും ഓർക്കുന്നു. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടനുമാണ് മനോജ് കുമാർ. 2003 ലായിരുന്നു മനോജ് ഭീനയും വിവാഹം ചെയ്യുന്നത് ഇരുവർക്കും ഒരു മകനുണ്ട്. ഇപ്പോൾ ഇതാ പ്രേക്ഷകരെ നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മനോജിന്റെ അസുഖ വിവരമാണ് പുറത്തുവന്നത്. ചുണ്ടിന്റെ ഒരു ഭാഗം കൂടി ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ആയിരുന്നു മനോജ് ആശുപത്രിയിൽ പോയത്.
ശേഷം സ്കാനിങ് ഉൾപ്പടെ ഉള്ള നിരവധി പരിശോധനകൾ നടത്തി. ഒരു പുരികം ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു താരം. പരിശോധനകൾക്ക് ഒടുവിൽ ബെൽസ്പൾസി എന്ന രോഗമാണ് താരത്തിന് എന്ന് അറിഞ്ഞു. ചെവിയുടെ ഭാഗത്തു നിന്നും മുഖത്തേക്ക് പോവുന്ന ഞെരമ്പിന് തകരാർ സംഭവിക്കുമ്പോൾ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് നടൻ മനോജ് വ്യക്തമാക്കിയത്. ഫ്യ്സിയോ തറാപ്പി ചെയ്തു വരുകയാണ് എന്നും ഇത് ഒരു ഗുരുതര രോഗം അല്ല എന്നും മനോജ് വ്യക്തമാക്കി. താരം തന്നെ ആയിരുന്നു ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറീച്ചത്.