മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ പോകാൻ വേണ്ടി ആണ് ടൗണിൽ നിന്നും ഓട്ടോ പിടിച്ചത്. ബാക് പൈൻ ഉള്ളത് കൊണ്ട് കുണ്ടിലും കുഴിയിലും ഒന്ന് പതുക്കെ പോകണേ എന്ന് ഡ്രൈവറോട് വിനീതമായി അബെക്ഷിച്ചു. നീരസത്തോടെ ഉള്ള ഒരു നോട്ടം പ്രതീക്ഷിച്ച എനിക്ക് ഓക്കേ സർ എന്ന വിനയത്തോടെ ഉള്ള മറുപടി ആണ് ലഭിച്ചത്. ചില ഓട്ടോ കാർക്ക് ഉള്ള തിക്കും തിരക്കും ഒന്നും നമ്മുടെ ഈ ഓട്ടോകാരാണ് ഇല്ല. പറഞ്ഞ പോലെ തന്നെ വളരെ പതുക്കെ സൂക്ഷിച്ചു എനിക്ക് ശാരീരിക അസ്വസ്ഥതകൾ ഒന്നും ഇല്ലാതെ തന്നെ അയാൾ എന്നെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചു. മെഡിക്കൽ കോളജിൽ വണ്ടി നിന്ന്. എത്ര ആയി എന്ന ചോദ്യത്തിന് ഡ്രൈവറുടെ അടുത്ത് ഉള്ള ഒരു ബോക്സ് ചൂണ്ടി അയാൾ പറഞ്ഞു, ഇഷ്ടം ഉള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ, എനിക്ക് പെട്ടന്ന് കാര്യം പിടി കിട്ടിയില്ല. നിർധരാർ ആയ രോഗികൾക്ക് ഉള്ള ധനസഹായം എന്ന് എഴുതി വെച്ച ആ ബോക്സിലേക്ക് നോക്കി ഒരു നിമിഷം ഞാൻ നിശബ്ദനായി നിന്ന്. ഇതിനു ഇടയിൽ കുറച്ചു അകലെ ഉള്ള സെക്യൂരിറ്റി കാരൻ വണ്ടി മാറ്റി ഇടാൻ പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിച്ചു.
വണ്ടി മാറ്റി ഇടാൻ സമയം എടുത്തത് കൊണ്ടാകാം, സെക്യൂരിറ്റി വണ്ടിയുടെ അടുത്തേക്ക് അരിശത്തോടെ പാഞ്ഞു അടുത്ത്. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റി കാരന്റെ ദേഷ്യം ഉരുകി ഇല്ലാതായതു മാത്രമല്ല, വിനയത്തോടെ നമസ്കാരം സർ എന്ന് കൈ കൂപ്പി പറഞ്ഞിട്ട് തിരിച്ചു പോയി. എനിക്ക് ഒന്നും മനസിലാവുന്നില്ല. ഈ നാടകത്തിന്റെ അന്തസത്ത അറിയാൻ ആ പെട്ടിയിൽ കാശ് ഇറ്റിറ്റു പെട്ടന്ന് തന്നെ സെക്യൂരിറ്റി കാരന്റെ അടുത്തേക്ക് പോയി. കൂലി പണിക്കരാണ് ആയ മാതാപിതാക്കളുടെ നാല് മക്കളിൽ രണ്ടാമൻ ആണ് ആ പോയ ഓട്ടോ ഡ്രൈവർ. അച്ഛൻ നേരത്തെ മരിച്ചു. മൂത്ത മകൻ അപസ്മാര രോഗി ആണ്. ഇളയത് രണ്ടു പെൺകുട്ടികൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക.