സന്തോഷ വാർത്ത പങ്കുവച്ച് പ്രിയ നടി സംയുക്ത വർമ്മ.!!

നായികമാർക്ക് സിനിമയിൽ ഏറ്റവുമധികം അത്യാവശ്യമുള്ള കാര്യം സൗന്ദര്യത്തോടൊപ്പം ശരീരവും ഭംഗിയും കൂടിയാണ്. പ്രസവം കഴിഞ്ഞാൽ സ്ത്രീകളുടെ ശരീര ഭംഗി നഷ്ടപ്പെടുമെങ്കിലും എന്നും അത് കാത്തു പരിപാലിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ്. അതിന് കുറച്ച് കഠിനാധ്വാനം വേണമെന്ന് മാത്രം. നായകന്മാർ സിക്സ് പാക്ക് സമ്പാദിക്കുമ്പോൾ നായികമാർ ഫൈവ് സീറോ ആവാനുള്ള ഓട്ടത്തിലാണ്. അവിടെയാണ് യോഗക്കുള്ള പ്രാധാന്യം വ്യക്തമാകുന്നത്. പല താരങ്ങളും യോഗയിലൂടെ ആണ് അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ. ഇങ്ങനെയുള്ള നടിമർ നമുക്കുചുറ്റും നിരവധിയാണ്. ഇക്കൂട്ടത്തിൽ നമുക്കേവർക്കും പ്രിയപ്പെട്ട ഒരു താരം തന്നെയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സംയുക്തവർമ്മ. മലയാള സിനിമയിലേക്ക് താരം കടന്നു വന്നപ്പോൾ തന്നെ നിരവധി ആരാധകർ താരത്തിന് ഉണ്ടായിരുന്നു. ശാലീന സൗന്ദര്യം നിറയുന്ന മുടിയും ഒക്കെ കൊണ്ട് മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ഒരു സ്ഥാനം നേടാൻ അമ്മയുടെ സംയുക്താവർമ്മയ്ക്ക് കഴിഞ്ഞു.

എന്നാൽ ബിജുമേനോനും ആയി പ്രണയ വിവാഹം നടന്ന ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വിവാഹശേഷവും വിവാഹത്തിനു മുൻപും അതായത് അന്നും ഇന്നും ശാലീനസുന്ദരി എന്ന് മാത്രമേ സംയുക്തയെ നമുക്ക് വിളിക്കാൻ കഴിയുകയുള്ളൂ. നടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉടനെയൊന്നും താരം തിരിച്ചെത്തില്ല എന്ന് തന്നെയാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ മുൻപ് യോഗ ചിത്രങ്ങളുമായി എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു കടമ്പ കടന്നിരിക്കുകയാണ് താരം. ഒരുകാലത്ത് അഭിനയരംഗത്ത് സജീവമായിരുന്ന താരം ഇനിയുള്ള അങ്ങോട്ടുള്ള ജീവിതത്തിൽ ഒരു ടീച്ചർ എന്ന മേൽവിലാസത്തിൽ ജീവിക്കും എന്നാണ് ആരാധകർ പറയുന്നത്. യോഗയിൽ ഉള്ളത് ട്രെയിനിംഗ് പൂർത്തിയാക്കി എന്നുള്ള സംയുക്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

മൈസൂർ ഹദ യോഗ കേന്ദ്രയിൽ നിന്നും അഷ്ട യോഗ ടീച്ചേഴ്സ് ട്രെയിനിങ് ലെവൽ കംപ്ലീറ്റ് ചെയ്തിരിക്കുകയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സംയുക്തവർമ്മ. തൻ്റെ സോഷ്യൽ മീഡിയയിലൂടെ ആണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതും സർട്ടിഫിക്കറ്റിൻ്റെ ചിത്രവും താരം പങ്കുവെച്ചിരിക്കുന്നത്. മൈസൂരിലുള്ള ഈ ടീച്ചേഴ്സ് ട്രെയിനിങ് സെൻററിൽ നിന്നും വളരെ സന്തോഷത്തോടു കൂടിയാണ് താരം ഈയൊരു സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വളരെ കഠിന പ്രയത്നം ചെയ്തു എന്ന് താരം തന്നെ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ തൻ്റെ ടീച്ചറായ പ്രവീണിനോടും താരം നന്ദി പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ സഹായമില്ലാതെ ഇങ്ങനെ ഒരു കാര്യം തൻ്റെ ജീവിതത്തിൽ പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു എന്നും സംയുക്ത വർമ്മ പറയുന്നു.

സംയുക്തയുടെ ജീവിതത്തിൽ സംയുക്ത കനി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് സംയുക്തയ്ക്ക് ഏറെ പ്രിയപ്പെട്ട യോഗയിലൂടെ തന്നെയായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. വളരെ സന്തോഷത്തോടു കൂടിയാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചത്. ആരാധകരും താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട് നേരത്തെ തന്നെ സിനിമയിലേക്ക് ഉടനെയൊന്നും തിരിച്ചു വരില്ല എന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.എന്നാൽ പരിപാടികളും പരസ്യങ്ങളിലും താരമിപ്പോൾ സജീവമാകാറുണ്ട്. പക്ഷേ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന കാര്യം സംശയം തന്നെയാണ്. എന്തായാലും നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നായികയായ സംയുക്ത വർമ്മ ഇനി യോഗ പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് അവരുടെ ടീച്ചറായി അറിയപ്പെടാനാണ് സാധ്യതയും.

Leave a Reply

Your email address will not be published. Required fields are marked *