കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത പുറത്ത് വിട്ട് റിമിടോമി; ആശസകളുമായി ആരാധകർ.!!

ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ മീശമാധവനിലെ സൂപ്പര്‍ഹിറ്റ് ഗാനം ചിങ്ങമാസം ആലപിച്ച് പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്ന ഗായികയാണ് റിമി ടോമി. പാട്ട് ഹിറ്റായതോടെ പാട്ടുകാരിയും സൂപ്പര്‍ഹിറ്റായി. പിന്നീട് ഒട്ടനവധി ഗാനങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് റിമി. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കുന്ന തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഗായിക എന്നതിലുപരി നടിയായും അവതാരകയായും വിധികര്‍ത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. അതേ സമയം റിമിയെ അല്‍പ്പം പേടിയോടെയാണ് സിനിമ താരങ്ങള്‍ എല്ലാം കാണുന്നത് എന്നതാണ് സത്യം. കാരണം റിമി അടുത്ത സെക്കന്‍ഡില്‍ എന്താണ് പറയുന്നത് എന്നോ പ്രവര്‍ത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആര്‍ക്കും ഉണ്ടായിരിക്കില്ല.

ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനേത്രിയായില്ലെങ്കിലും ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ റിമി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്ന ഒന്നാണ്. അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് താരം. എന്നാല്‍ ഈ തവണ ഒരു ചെറിയ വ്യത്യാസം ഉണ്ട്, എന്തെന്നാല്‍ ഇത്തവണ റിമി അഭിനയിക്കുന്നത് സിനിമയില്‍ അല്ല, പകരം സീരിയലില്‍ ആണ്.മഴവില്‍ മനോരമയില്‍ അടുത്ത ഇടയില്‍ പുറത്തിറങ്ങിയ തുമ്പപ്പൂവ് എന്ന പരമ്പരയില്‍ ആണ് റിമി അഭിനയിക്കുന്നത്. റിമി പരമ്പരയില്‍ എത്തുന്നതിന്റെ പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിമി വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *