കോടികൾ അടിക്കുമെന്ന് പ്രവചിച്ച് ആൾദൈവം; എന്നാൽ ഒരു രൂപ പോലും അടിച്ചില്ല;യുവാവ് ചെയ്തത്.!!

തനിക്ക് ലോട്ടറി അടിക്കാത്തതിൽ ദേ,ഷ്യം വന്ന യുവാവ് ആൾദൈവത്തെ ത,ല്ലി,ക്കൊ,ന്നു. ബിജ്‌നോറിലാണ് സംഭവം. സ്വയം പ്രഖ്യാപിത ‘ദൈവം’ രാംദാസ് ഗിരിയാണ് കൊ,ല്ല,പ്പെ,ട്ട,ത്. സംഭവത്തിൽ ബിജ്നോർ സ്വദേശി മുഹമ്മദ് ജിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി ടിക്കറ്റെടുക്കാൻ രാമദാസ് ഗിരിയാണ് നിർദ്ദേശിച്ചത് . എന്നാൽ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പർ ഏതെന്ന് പ്രവചിക്കാൻ ആൾ ദൈവത്തിനു കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു കൊ,ല. 56 കാരനായ ഗിരി നാഗ്ല സോട്ടി ഗ്രാമത്തിലെ താമസക്കാരനാണ്. നിരവധി അനുയായികളാണ് രാമദാസ് ഗിരിയ്‌ക്കുള്ളത്. ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യ നമ്പറുകൾ പ്രവചിച്ചാണ് രാമദാസ് ഗിരി പ്രശസ്തി നേടിയത്. ഭാഗ്യാന്വേഷികളായ നിരവധിപേർ ഇദ്ദേഹത്തെ സമീപിച്ചിരുന്നു. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയെ സമീപിച്ചത്.

ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കൊ,ല,പാ,ത,ക,മാ,ണെ,ന്ന് തെളിഞ്ഞു. തലയിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നെങ്കിലും കവർച്ചാ ശ്രമമോ മറ്റോ നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടർന്നാണ് അന്വേഷണം മുഹമ്മദ് ജിഷാനിലേക്കെത്തിയത്. .മൊബൈൽ ഫോണും 51,000 രൂപയും നൽകിയാണ് ജിഷാൻ രാമദാസ് ഗിരിയിൽ നിന്നും ഭാഗ്യനമ്പറുകൾ വാങ്ങിയത്. ശേഷം അഞ്ച് ലക്ഷം രൂപയ്‌ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങിയിരുന്നു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു സമ്മാനം പോലും ലഭിച്ചില്ല. ഇതാണ് കൊ,ല,യ്‌,ക്ക്, കാരണമെന്ന് ബിജ്‌നോർ പോലീസ് സൂപ്രണ്ട് ധരംവീർ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *