ചില സംഭവങ്ങൾ നമ്മൾ എത്ര പറഞ്ഞാലും വിശ്വസിക്കില്ല. മാത്രമല്ല അത്ഭുതം തോന്നുകയും ചെയ്യും. അങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വാർത്ത ഇപ്പോൾ കാനഡയിൽ നിന്നും പുറത്തുവരികയാണ്.ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത ഒന്ന്. കുടലില്‍ ഗര്‍ഭം സംഭവിക്കുന്ന സാഹചര്യങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം വളരുന്ന അവസ്ഥയാണ് എക്ടോപിക് പ്രഗ്നന്‍സിയെന്ന് അറിയപ്പെടുന്നത്. കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എക്ടോപിക് പ്രഗ്നന്‍സി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കാരണം അത് സംഭവിച്ചത് ഒരു സ്ത്രീയുടെ കരളിലായതുകൊണ്ടാണ്. കാനഡയിലെ മാനിറ്റോബയിലുള്ള ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് മൈക്കിള്‍ നാര്‍വേ. ശിശുരോഗ വിദഗ്ധനായ അദ്ദേഹമാണ് സ്ത്രീയുടെ കരളിലെ ഗര്‍ഭം കണ്ടെത്തിയത്. ഒരു ടിക്‌ടോക്ക് വീഡിയോയിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവെക്കുകയായിരുന്നു.
33കാരിയായ യുവതിയുടെ ശരീരത്തിലാണ് അപൂര്‍വമായ ഗര്‍ഭമുണ്ടായത്. കഴിഞ്ഞ 14 ദിവസമായി തുടര്‍ച്ചയായ ര,ക്ത,സ്രാ,വം ഉണ്ടായതിനെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരളില്‍ ഭ്രൂണം രൂപപ്പെട്ടതായി കണ്ടെത്തി. ഉദരത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇത്തരം ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിലും കരളില്‍ ഇതുണ്ടാകുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടര്‍ പറഞ്ഞു. സാധാരണയായി ഫാലോപ്യന്‍ ട്യൂബുകളില്‍ഗര്‍ഭം സംഭവിക്കുമ്ബോഴാണ് ഒരു എക്ടോപിക് പ്രഗ്നന്‍സിയുണ്ടാകുന്നത്. ഭ്രൂണം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്ബോള്‍ ഇത്തരത്തില്‍ സംഭവിക്കാം. എങ്കിലും വയറിന്റെ മുകള്‍ ഭാഗത്തും കരളിലുമൊക്കെ ഭ്രൂണം ഇരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. 33കാരിയെ ശ,സ്ത്ര,ക്രി,യ,യ്,ക്ക് വിധേയയാക്കിയാണ് കരള്‍ ഗര്‍ഭത്തിന് ഒടുവില്‍ പരിഹാരം കണ്ടത്. ഭ്രൂണം ശ,സ്ത്ര,ക്രി,യ,യി,ലൂടെ പുറത്തെടുത്ത് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യവിദഗ്ധര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഭ്രൂണത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല.
അമേരിക്കന്‍ അക്കാഡമി ഓഫ് ഫാമിലി ഫിസിഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം 1000ല്‍ 20 പേര്‍ക്ക് ഇത്തരം ഗര്‍ഭധാരണം സംഭവിയ്ക്കുന്നുണ്ട്. കുഞ്ഞിനെ ലഭിയ്ക്കില്ലെന്നു മാത്രമല്ല, ഇത്തരം ഗര്‍ഭം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അമ്മയുടെ ജീ,വ,ന് തന്നെ, അല്ലെങ്കില്‍ ഗര്‍ഭ സംബന്ധമായ തകരാറുകള്‍ക്കു വരെ കാരണമായേക്കാം. ഫെല്ലോപിയന്‍ ട്യൂബിലെ ഗര്‍ഭധാരണം ട്യൂബല്‍ പ്രഗ്നന്‍സി എന്നാണ് അറിയപ്പെടുന്നത്. പൊതുവേ നാം മുന്തിരിക്കുല ഗര്‍ഭം എന്നു പറയും. 90 ശതമാനം കേസിലും ഇത്തരം ഗര്‍ഭധാരണമാണ് സംഭവിയ്ക്കുന്നത്. അതായത്, യൂട്രസിന് പുറംഭാഗത്ത് രൂപപ്പെടുന്ന ഗര്‍ഭത്തില്‍ 90 ശതമാനവും ഇത്തരത്തില്‍ ഫെല്ലോപിയന്‍ ട്യൂബിലാണ് രൂപപ്പെടുന്നത്.