കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും dyfi ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് പതിവാണ്. എന്നത് ഇത്തവണ ഉച്ചഭക്ഷണത്തിന്റെ കൂടെ ലഭിച്ച കുറിപ്പും പണവുമാണ് ഏവരെയും കണ്ണ് നനയിപ്പിച്ചത്. ഭക്ഷണ പൊതി ലഭിച്ച യുവാവ് dyfi പ്രവർത്തകർക്ക് കാണിച്ചു കൊടുത്തപ്പോൾ ആണ് കാര്യം പുറത്തറിയുന്നത്. കുറിപ്പിൽ പേരോ ഫോൺ നമ്പറോ ഒന്നും ഇല്ല. കണ്ണ് നനയുന്ന വാക്കുകളും കുറച്ചു പണവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകളുടെ പിറന്നാൾ ദിവസമാണ് ഇന്ന് എന്നും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം എന്നും കുറിപ്പിൽ എഴുതിയിരിക്കുന്നു. ഒപ്പം നൽകിയ പണം കൊണ്ട് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്നും കത്തിൽ ചേർത്തിട്ടുണ്ട്.
അറിയപ്പെടാത്ത സഹോദര സഹോദരി ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്ദോഷം ഉണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖംപ്പെട്ടന്ന് ഭേദമാവാൻ ഞാൻ പ്രാർത്ഥിക്കാം. നിങ്ങളുടെ പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഇന്ന് എന്റെ മകളുടെ പിറന്നാൾ ആണ് ഇതായിരുന്നു കത്തിലെ വരികൾ. ആളെ കണ്ടെത്താൻ ശ്രമം നടത്തി എങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.