അമ്മയുടെ രണ്ടാം വിവാഹം ആഘോഷമാക്കി മകൾ, കാരണം പറഞ്ഞത് കേട്ടോ?

സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു മകളെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു മകളെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. വേദനാജനകമായ ബന്ധം അവസാനിപ്പിച്ച് വീണ്ടും വിവാഹം ചെയ്യുന്ന തന്‍റെ അമ്മയുടെ ഈ സന്തോഷം ആഘോഷിക്കുകയാണ് മകള്‍. ആല്‍ഫാവൈഫ് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് അമ്മയുടെ വിവാഹാഘോഷത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തിച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. അമ്മയുടെ വിവാഹമോതിരം കൈമാറുന്ന ചടങ്ങ് കഴിഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞുപോയെന്നും അമ്മയുടെ പുതിയ പങ്കാളിക്കൊപ്പം നില്‍ക്കുമ്പോള്‍ അമ്മ ഏറെ സുന്ദരിയാണെന്നും പെണ്‍കുട്ടി കുറിച്ചു.

അവരെ എന്റെ അമ്മയായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. താനും തന്റെ 16 വയസ്സുകാരനായ സഹോദരനും തങ്ങളുടെ കുടുംബത്തില്‍ ഒരു പുരുഷനെ അംഗീകരിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷത്തോടെ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരാളെ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം മുമ്പാണ് അമ്മ ആദ്യത്തെ വിവാഹബന്ധം അവസാനിപ്പിച്ചത്. ഒരു പതിറ്റാണ്ടിനുശേഷമാണ് പുതിയൊരു ജീവിതം തുടങ്ങുന്നതിനുള്ള ധൈര്യം നേടിയതെന്നും ട്വീറ്റില്‍ പറയുന്നു.

അമ്മയുടെ 17-ാം വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വിവാഹിതയായതാണ് അമ്മ. എന്നാല്‍, മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പണം പോലും അച്ഛന്‍ നല്‍കിയിരുന്നില്ല. തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ആണ് അച്ഛനുമായുള്ള വിവാഹബന്ധം അമ്മ വേര്‍പ്പെടുത്തുന്നത്. അച്ഛനുമായുള്ള ബന്ധം പിരിഞ്ഞതോടെ അമ്മയ്ക്ക് പുരുഷന്മാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അമ്മ വീണ്ടും മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ സമ്മതിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്നും പെണ്‍കുട്ടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *