വിലകൂടിയ ചെടിച്ചട്ടി കാണാതായതിനെത്തുടർന്ന് വീട്ടുകാർ സിസിടിവി ക്യാമറ ദൃശ്യങ്ങൾ എടുത്ത് പരിശോധന നടത്തിയപ്പോൾ ഞെട്ടി. പുലർച്ചെ വനിതാ എസ് ഐ കൊപ്പം പോലീസുകാരൻ ഔദ്യോഗിക ജീപ്പിൽ എത്തി വീടിന്റെ മുകളിൽ നിന്നും വിലകൂടിയ ചെടിച്ചട്ടി മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് വീട്ടുകാർ കണ്ടത്. സമീപത്തെ ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറ ആണ് പരിശോധിച്ചത്.
ചെമ്പഴന്തിക്ക് സമീപമാണ് സംഭവം നടന്നത്. എസ് ഐ തൊട്ടടുത്ത ഇരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങി വന്ന പോലീസുകാരൻ പരിസരം നിരീക്ഷിച്ച ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ചെടിച്ചട്ടി പൊക്കി ജീപ്പിൽ ആക്കി വണ്ടി ഓടിച്ചു കൊണ്ട് പോകുന്നു. 16ന് പുലർച്ചെ നാല് അമ്പതിന് നടന്ന ദൃശ്യം ആണ് മോഷണം. പക്ഷേ ഇതുവരെ കേസെടുത്തിട്ടില്ല. കള്ളൻ പോലീസ് ആയതുകൊണ്ടും മോഷണവസ്തു വെറും ചെടിച്ചട്ടി ആയതുകൊണ്ടും ഉടമ പരാതി നൽകാൻ തയ്യാറായില്ല എന്നതാണ് റിപ്പോർട്ട്. ക്യാമറയിൽ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ രഹസ്യാന്വേഷണ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
കേരളം വലിയ അത്ഭുതത്തോടെയാണ് ഈ വാർത്ത കാണുന്നത്. കള്ളൻ കപ്പലിൽ തന്നെ എന്ന് കേട്ടിട്ടേയുള്ളൂ. എന്നാൽ ഇപ്പോഴാണ് അത് മനസ്സിലാക്കിയത് എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇഷ്ടപ്പെട്ടു അതുകൊണ്ട് എടുക്കുന്നു എന്ന തലക്കെട്ടോടെയാണ് ചില ചിത്രങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട പൂച്ചട്ടി യോട് എടുക്കുമ്പോൾ കലിയുഗവരദനെ ക്ഷേത്രത്തിൽ നിന്നും മുകളിൽ ഒരാൾ കാണുന്ന കാര്യം ശ്രദ്ധിക്കാതെ പോയി. പൂച്ചട്ടി പൊക്കി കൊണ്ടു പോയ നഗരത്തിലെ സൈബർ പോലീസിലെ വനിതാ പോലീസിനെ കുറിച്ചാണ് രസകരമായ ഈ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ആകർഷകമായി പൂത്തുലഞ്ഞു നിന്ന് ആ ചെടിയെ കണ്ണു വച്ചാണ് ഈ ഓഫീസർ എപ്പോഴും പോകുന്നത്.
രാത്രി പെട്രോളിങ്ങ് ഡ്യൂട്ടിക്ക് ഉണ്ടായ ദിവസമാണ് സംഭവം നടക്കുന്നത്. ഈ ജീപ്പിൽ ഡ്രൈവറും ഓഫീസർമാത്രം. വെളുപ്പിനെ നാലുമണിക്ക് ബർമ്മ ശാസ്ത ക്ഷേത്രത്തിനു മുൻപിൽ ജീപ്പിൽ നിന്നു. ഡ്രൈവറും ഓഫീസറും പുറത്തിറങ്ങി ചെടിച്ചട്ടി പൊക്കി പിറകിൽ കയറി വച്ച് പാഞ്ഞു പോയി. പിറ്റേന്ന് വീട്ടുകാർ ഉണർന്നപ്പോൾ പൂച്ചട്ടി കണ്ടില്ല. നാട്ടുകാരുടെ അന്വേഷണത്തിൽ അമ്പലത്തിലെ സിസിടിവി നോക്കി. എല്ലാം അതുപോലെ പകർത്തിയത് കണ്ടു നാട്ടുകാർ ഞെട്ടി. എല്ലാം ശ്രീധർമ്മശാസ്താവ് പകർത്തിയിരിക്കുന്നു എന്നാണ് നാട്ടുകാരുടെ കമന്റ്. പക്ഷേ പോലീസ് ആവശ്യപ്പെടാതെ ക്ഷേത്രകമ്മിറ്റി ദൃശ്യങ്ങൾ പുറത്ത് നൽകില്ല. ദൃശ്യം പുറത്ത് വിടാതെ ഇരിക്കാനും പരാതി നൽകാതെ ഇരിക്കാനും ശുപാർശയുടെ കുത്തൊഴുക്കും ആയി നിരവധി പേർ എത്തിയിട്ടുണ്ട്. പക്ഷേ സിസിടിവി ദൃശ്യത്തെ കുറിച്ചുള്ള സ്പെഷ്യൽ ബ്രാഞ്ചിലെ റിപ്പോർട്ട് ഇതിനോടകം തന്നെ എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞു.