ഫാസ്റ്റാഗ് വിറ്റു കുടുംബം പുലർത്തുന്ന പെൺകുട്ടിയെ കാണാൻ എത്തി എം എ യൂസഫലി.!!

ജീവിക്കാനായി ഫാസ്റ്റ്ടാഗ് (Fastag) വിറ്റിരുന്ന പെൺകുട്ടിക്ക് സഹായവുമായി വ്യവസായി യൂസഫലി (Yusuff Ali) രംഗത്തെത്തി. ഭിന്നശേഷിക്കാരനായ അനിയനും ഉമ്മയും അടങ്ങുന്ന കുടുംബതി വേണ്ടിയാണ് ഷഹ്രിന്‍ അമാൻ (Shahreen Amaan) ടോള്‍ പ്ലാസയില്‍ (Toll Plaza) ഫാസ്റ്റ് ടാഗ് വിൽക്കാൻ ആരംഭിച്ചത്. ഷഹ്രിനെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായിക്കാൻ യൂസഫ് അലി രംഗത്തെത്തിയത്. ഷഹ്രിന്‍ അമാന്റെ സഹോദരൻ അര്‍ഫാസിന്റെ ശസ്ത്രക്രിയ നടത്താനുള്ള ചിലവുകൾ എല്ലാം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഷഹ്രിന്‍ അമാന്റെ പഠന ചിലവുകൾ ഏറ്റെടുക്കുമെന്നും, തുടർ പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഷഹ്രിന്റെ ഐപിഎസ് എന്ന സ്വപ്നത്തിലേക്ക് എത്താൻ എല്ലാ സഹായവും എത്തിക്കുമെന്നും അറിയിച്ചു.

യുസഫ് അലി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും നേരിട്ട് വീട്ടിലെത്തി അന്ദർശിക്കുകയും ചെയ്തു. ഇതുകൂടാതെ ഷഹ്രിന്റെ ഒരു ബന്ധുവിന് അദ്ദേഹം ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വ്യവസായിയായ യൂസഫ് അലി കൊച്ചിയിലെത്തി ഷഹ്രിന്റെ കുടുംബത്തെ കണ്ടത്.കുടുംബത്തിനെ കാണുന്നതിന് മുമ്പ് അദ്ദേഹം മാതാപിതാക്കളുടെ ഖബറിടവും സന്ദർശിച്ചിരുന്നു. താൻ ഒരു വിമാനയാത്രയിൽ ആയിരിക്കുമ്പോഴാണ് ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അത് കണ്ടപ്പോൾ സഹായം ആവശ്യമാണെന്ന് മനസിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മടങ്ങുന്നതിന് മുമ്പ് ഷഹ്രിനോട് നന്നായി പഠിക്കണമെന്നും ഉപദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *