പി ടി തോമസിന്റെ അധികം ആർക്കും അറിയാത്ത ഒളിച്ചോട്ടവും വിവാഹവും.!!

മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസിൻ്റെ വി.യോ.ഗ.വാർത്തയുടെ നടുക്കത്തിലാണ് രാഷ്ട്രീയകേരളം. വിശ്വസ്തനായ കോൺഗ്രസുകാരനായി ജീവിച്ചപ്പോഴും പാർട്ടി പോലും സ്വീകരിക്കാൻ മടിച്ച നിലപാടുകൾ മുഖമുദ്രയാക്കിയ നേതാവാണ് അദ്ദേഹം. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അദ്ദേഹം അ.ന്ത.രി.ച്ചത്. മ.രി.ക്കു.ന്ന.തിനു കൃത്യം ഒരു മാസം മുമ്പ് തന്നെ തൻ്റെ മൃ.ത.ദേ.ഹം. പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ‘ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം’ എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തൻ്റെ പേരിലുള്ള സ്വത്ത് വകകൾ ഭാര്യ ഉമയ്ക്ക്സ്വ തന്ത്രമായി വീതം വയ്ക്കാം. രവിപുരത്തെ ശ്മശാനത്തിൽ മൃ.ത.ശ.രീ.രം. സംസ്കരിക്കണം. ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്കുള്ളിൽ വയ്ക്കാം. അമ്മയ്ക്കൊപ്പം അവസാനമായി ഉറങ്ങണം. എന്നീ കാര്യങ്ങൾ പിടി തോമസ് അടുത്ത അനുയായിയെ പറഞ്ഞ് ഏൽപ്പിച്ചിരുന്നു.

പിടി തോമസിൻ്റ കണ്ണുകളും ദാനം ചെയ്തു. വെല്ലൂരിൽ നിന്നും നാട്ടിലെത്തിച്ച് നാളെയാണ് സംസ്കാരം നടത്തുക.ഉമ തോമസാണ് പിടി യുടെ ഭാര്യ. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് പിടിയുടെ കൈപിടിച്ച ഉമയ്ക്ക് അദ്ദേഹത്തിൻ്റെ അ.കാ.ല. വി.യോ.ഗം. .താങ്ങാവുന്നതിലും അധികമായി.പി ടി തോമസിൻ്റെയും ഉമയുടെയും പ്രണയത്തിനു സാക്ഷിയായത് പ്രശസ്തമായ മഹാരാജാസ് കോളേജ് ആയിരുന്നു. അവിടെ വച്ചാണ് പിടി ഉമയെ ആദ്യമായി കാണുന്നത്. പിടി തോമസ് എന്ന ക്രിസ്ത്യാനി പയ്യനും ബ്രാഹ്മണ കുടുംബാംഗമായ ഉമയും തമ്മിലുള്ള പ്രണയം സംഭവബഹുലമായിരുന്നു.രാഷ്ട്രീയ പ്രവർത്തനമാണ് ഇവരെ ഒന്നിപ്പിച്ചത്.ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാർക്ക് ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല. ഉമയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. പക്ഷേ ഉമയുടെ കൈപിടിച്ച് മുന്നോട്ടുപോകാൻ തന്നെയായിരുന്നു പി ടി യുടെ തീരുമാനം.

പിടി വീട്ടിൽ വിളിച്ച് തൻ്റെ അമ്മയെ പ്രണയകാര്യം അറിയിച്ചു. പക്ഷേ അമ്മയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. ആരെ വിവാഹം കഴിച്ചാലും കുഴപ്പമില്ല .കല്യാണം പള്ളിയിൽ വച്ച് തന്നെ നടത്തണമെന്ന്. പിന്നെ അതിനായി ശ്രമം. ബിഷപ്പ് എതിർത്തെങ്കിലും കോതമംഗലം പള്ളി വികാരി കല്യാണം നടത്താം എന്ന് സമ്മതിച്ചു. അങ്ങനെ വയലാർ രവിയുടെ ഭാര്യ മേഴ്സി നൽകിയ സാരിയുടുത്ത് ഉമ മണവാട്ടിയായി. ഇടുക്കിയിലുള്ള പിടിയുടെ കുടുംബാംഗങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ പിടി പിടിയായും ഉമ ഉമയായും ജീവിച്ചു. ഇരുവർക്കും രണ്ട് ആൺമക്കൾ ജനിച്ചു. മൂത്ത മകൻ വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ച പിടി ഇളയ മകന് വിവേക് എന്ന പേരു നൽകി. അടുത്താണ് വിഷ്ണുവിൻ്റെ വിവാഹം നടന്നത്. വിഷ്ണു ജീവിത സഖിയാക്കിയത് ഒരു ഹിന്ദു യുവതിയെ തന്നെയാണ്. എല്ലാത്തിനും തനിക്കൊപ്പമുണ്ടായ പിടി ഒടുവിൽ എന്നെന്നേക്കുമായി ഉമയെ ത.നി.ച്ചാ.ക്കി വിട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *