ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എംഎൽഎ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലിൽ നവജാതശിശുവിൻ്റെ മൃ,ത,ദേ,ഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളുകൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി മൃ,ത,ദേ,ഹം ഏറ്റെടുക്കുകയും, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കൾ ബൈക്കിൽ വന്ന് സഞ്ചി ഉപേക്ഷിച്ചുപോകുന്ന ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് തൃശ്ശൂർ വലടിയം സ്വദേശികളായ മാനുവലും, ഇയാളുടെ സുഹൃത്ത് അമലും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു മാണ് കുറ്റകൃത്യം വെളിച്ചത്ത് വന്നത്. അയൽവാസികളായ മാനുവലും, മേഘയും രണ്ടു വർഷത്തിലധികമായി പ്രണയത്തിലാണ്.ഇതിനിടെ മേഘ ഗർഭിണിയായി.ഇത് വീട്ടുകാർ അറിയാതെ മറച്ചു വച്ചു. വീടിൻ്റെ മുകളിലത്തെ മുറിയിൽ ഒറ്റയ്ക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്.ഈ കഴിഞ്ഞശനിയാഴ്ച രാത്രി കിടപ്പുമുറിയിൽ വെച്ച് മേഘപ്രസവിച്ച കാര്യവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്രസവിച്ച ഉടൻ തന്നെ റൂമിൽ കരുതിവെച്ചിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ട് എന്നാണ് മേഘ പറയുന്നത്.പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറി. കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോൺ വിളിച്ച് അറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃ,ത,ദേ,ഹം അടങ്ങിയ കവർ കാമുകനായ ഇമ്മാനുവലിനെ ഏൽപ്പിച്ചു. ഇമ്മാനുവൽൽ അയാളുടെ സുഹൃത്തായ ആമീറിനോട് സഹായം അഭ്യർത്ഥിച്ചു.
മൃ,ത,ദേ,ഹം ക,ത്തി,ച്ചു കളയാം എന്ന ഉദ്ദേശ്യത്തോടെ ഇരുവരും ബൈക്കിൽ കയറി മുണ്ടൂരിൽ പെട്രോൾ പമ്പിൽ പോയി 150 രൂപ ഡീസൽ വാങ്ങി. എന്നാൽ അനുയോജ്യ സാഹചര്യമില്ലാത്തതിനാൽ മൃ,ത,ദേ,ഹം കുഴിച്ചിടാം എന്ന് കരുതി. പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകൾ കൂടി നിന്നിരുന്നതിനാൽ അതിനു സാധിച്ചില്ല. അതിനു ശേഷമാണ് ഇരുവരും ചേർന്ന് ബൈക്കിൽ പുങ്കുന്നം റോഡ് കനാൽ പരിസരത്തെത്തി. ബൈക്ക് അവിടെ നിർത്തി കനാലിൻ്റെ വരമ്പിലൂടെ നടന്ന് മേല കൊടുത്തുവിട്ട പ്ലാസ്റ്റിക് കവർ തുറന്ന് മൃ,ത,ദേ,ഹം അടങ്ങിയ സഞ്ചി കനാലിൽ വെള്ളത്തിൽ ഇറക്കി വെച്ച് വേഗത്തിൽ തിരിച്ചുപോവുകയും ചെയ്തു. നവജാത ശിശുവിൻ്റെ മൃ,ത,ദേ,ഹം കണ്ടെത്തിയത് മുതൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആ. ആദിത്യയുടെ കൃത്യമായ മേൽനോട്ടത്തിൽ തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ വി കെ രാജു, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ എം കെ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത് അറസ്റ്റിലായ കുടുങ്ങിയത്. അറസ്റ്റിലായ മേഘ എംകോം ബിരുദധാരിയു, തൃശ്ശൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി കാരിയുമാണ്. മാനുവൽ പെയിൻറിങ് തൊഴിലാളിയാണ്.