മലയാള സിനിമക്ക് മറ്റൊരു വലിയ നഷ്ടം കൂടി, പ്രിയ സംവിധായകൻ വിടപറഞ്ഞു.!!

മലയാള ചലച്ചിത്ര ലോകത്തു നിന്നും മറ്റൊരു വിയോ ഗവർത്ത കൂടി എത്തുകയാണ്. നിരവധി വിയോഗ വാർത്തകളാണ് സിനിമ രംഗത്ത് നിന്നും ഇ വർഷം ഉണ്ടായത്‌. ഇപ്പോളിതാ ഏറ്റവും കൂടുതൽ സാഹിത്യ കൃതികൾക്ക് ചലച്ചിത്ര ഭാഷ്യം നൽകിയ പ്രമുഖ ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവൻ അ,ന്ത,രി,ച്ചി,രി,ക്കു,ക,യാ,ണ്. തൊണ്ണൂറു വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അ,ന്ത്യം. കമൽഹാസൻ ബാലതാരമായ ‘കണ്ണും കരളും’ ആണ് ആദ്യ ചിത്രം. ഓടയിൽ നിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടൽ, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ൽ ജെ.ഡി.ഡാനിയൽ പുരസ്കാരം ലഭിച്ചു.

ഒന്നിലധികം പ്രാവശ്യം ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവൻ. പുസ്‌തകങ്ങളെ കൂട്ടുകാരാക്കിയ സേതുമാധവന്റെ സിനിമകൾ ഏറെയും പിറന്നതു സാഹിത്യ രചനകളിൽ നിന്നായിരുന്നു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടു വന്നു. ആറു ഭാഷകളിലായി 65 സിനിമകൾ. മലയാള സിനിമാ സങ്കൽപങ്ങൾക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നൽകിയ സിനിമകൾ ഇന്നും പഴയ മനസുകളിൽ ഹിറ്റാണ്. പുതു തലമുറയ്‌ക്ക് അവയെല്ലാം അറിവിന്റെ വിജ്‌ഞാന കേന്ദ്രങ്ങളും. എംടിയുടെ തിരക്കഥയിൽ ഒരുക്കിയ വേനൽക്കിനാവുകൾ (1991) ആണ് അവസാന മലയാള ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *