ആരാധകരുടെ പ്രിയ നടൻ വടിവേലുവിനും… സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ആരാധകർ.!!

തെന്നിന്ത്യൻ താരം വടിവേലുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം നിലവിൽ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നടന് ഒമിക്രോൺ ആണോ എന്ന് സംശയമുള്ളതായി വടിവേലുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഒമിക്രോൺ പരിശോധനാ ഫലം ഉടൻ ലഭിക്കും.’നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം ലണ്ടനിൽ പോയത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നിരവധി ആരാധകർ അദ്ദേഹത്തിന് സുഖപ്രാപ്തി നേർന്നിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

കഴിഞ്ഞ മാസം നടൻ കമൽ ഹാസനും കൊറോണ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ പോസിറ്റിവായ വിവരം കമൽ ഹാസൻ തന്നെയായിരുന്നു സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *