മീനാക്ഷിക്കായി പണം വാരിയെറിഞ്ഞ് ദിലീപ്; മീനൂട്ടി ഇനി കാവ്യയുടെ പാതയില്‍; സന്തോഷം പങ്കിട്ട് താരപുത്രി.!!

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ് മഞ്ജുവാര്യരും ദിലീപും. പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇത്. പിന്നീട് 17 വർഷത്തെ വിവാഹജീവിതം 2015-ൽ ഇരുവരും അവസാനിപ്പിച്ചു. മീനാക്ഷി എന്ന ഒരു മകളും ഇവർക്കുണ്ട്. ഇപ്പോൾ കാവ്യ മാധവനെ വിവാഹം കഴിച്ച് മക്കളുമൊത്ത് സന്തോഷമായി ജീവിക്കുകയാണ് ദിലീപ്.മീനാക്ഷിക്ക് ഇപ്പോൾ 21 വയസ്സാണ് പ്രായം. മെഡിസിന് പഠിക്കുന്ന മീനാക്ഷി തൻ്റെ പഠിത്തത്തിൻ്റെ അവസാനഘട്ടത്തിലാണ്. സോഷ്യൽമീഡിയയിലും സജീവം ആണ് മീനാക്ഷി. അമ്മയെ ഉപേക്ഷിച്ച് അച്ഛനൊപ്പം ജീവിക്കുന്ന താര പുത്രിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. മീനുക്കുട്ടിയുടെ പുത്തൻ വിശേഷം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. മീനാക്ഷിയുടെ രണ്ടാനമ്മ കാവ്യയുടെ ലക്ഷ്യ എന്ന ബ്യൂട്ടീക്ക് പ്രശസ്തമാണ്. കാവ്യയുടെ അമ്മയുടെ വഴിയെ ഇപ്പോൾ ഇതേ ബിസിനസ് രംഗത്തെത്തുകയാണ് മീനാക്ഷിയും.

മീനാക്ഷി ഇതിനായി പഠിത്തം നിർത്തി നാട്ടിൽ എത്തി എന്നാണ് റിപ്പോർട്ട്. മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കളാണ്. നമിത പുതുതായി തുടങ്ങുന്ന ബ്യൂട്ടീക്കിനെ കുറിച്ചു വിവരങ്ങൾ പറഞ്ഞാണ് മീനാക്ഷി എത്തിയിരിക്കുന്നത്. നമിത ഈയൊരു മേഖലയിലേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ള ഫാഷൻ ഡിസൈനേഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് നമിത പോസ്റ്റിട്ടത്. ഫാബ്രിക്ക് ഡിസൈനും, മെർക്കൻ്റിക്സും ആണ് അറിയേണ്ടത് എന്നാണ് നമിതാ പോസ്റ്റിട്ടത്. കഴിഞ്ഞദിവസം നമിത പങ്കുവെച്ച ഈ പോസ്റ്റ് ഇപ്പോൾ മീനാക്ഷി കൂടി ഷെയർ ചെയ്ത് എത്തുമ്പോൾ മീനാക്ഷിയും നമിതയുടെ കൂടെ പുതിയ സംരംഭത്തിൽ പങ്കു ചേരുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. അച്ഛൻ ദിലീപ് തന്നെ മുൻകൈയെടുത്ത് ആവശ്യത്തിലധികം പണം ചെലവാക്കിയാണ് പുതിയ സംരംഭം തുടങ്ങുന്നത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *