ഈ ഫോൺ സംഭാഷണം കേട്ടോ. ഈശ്വര..എല്ലാം പുറത്ത്.!!

നടിയെ ആ,ക്ര,മി,ച്ച കേസിൽ നിർണായക തെളിവ് ആയേക്കാവുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമാണ് സംഭാഷണങ്ങൾ.കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു. ദിലീപിനെതിരെ നവംബർ 25 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ ഈ ശബ്ദരേഖകൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. ‘ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.ഇതെല്ലാം മറച്ചുവയ്ക്കാൻ പൾസർ സുനിക്ക് ഒന്നരക്കോടി രൂപ വരെ നൽകാൻ താൻ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. മറ്റൊരു ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടിഎൻ സുരാജ് പൾസർ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്.

‘കൈയ്യിൽ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവിൽ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് സംഭാഷണത്തിൽ പറയുന്നത്.ഇതിനിടെ ‘ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നവിയിലുണ്ട്. കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകൾ പുറത്തുവിട്ട ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങൾക്ക് താൻ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *