5 രൂപ ഭിക്ഷ കൊടുത്ത ആ പെണ്ണിനോട് ഈ ഭിക്ഷക്കാരൻ പിന്നീട് ചെയ്തത് കണ്ടോ?

പൊതുവെ യാചകരെ ആരും അടുപ്പിക്കുന്നില്ല എന്നുതന്നെ പറയാം. കാരണം ചില യാചകർ യാചിക്കാൻ വരികയും മോഷണങ്ങളും മറ്റും നടത്തുന്നത് നമ്മൾ മിക്കപ്പോഴും കേൾക്കാറുള്ളതാണ്. എന്നാൽ ഇപ്പോൾ ഒരു യാചകൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ മാറുന്നത്.സംഭവം നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. ആലുവ റെയിൽവേ സ്റ്റേഷനടുത്താണ് തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നും വന്ന തിരുത്താണി സ്വദേശിയായ രമേശ് ഭിക്ഷയെടുത്ത് ജീവിക്കുന്നത്. രമേശിന് ഒരു കാൽഇല്ലാത്തതുകൊണ്ട് ജോലിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. പകൽസമയം ഭിക്ഷ യാചിക്കുകയും രാത്രി റെയിൽവേ സ്റ്റേഷനടുത്ത് കിടന്നുറങ്ങുകയുമാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത്. ആലുവ റെയിൽവേ സ്റ്റേഷനടുത്തുള്ള ബേക്കറിയുടെ സമീപത്തുനിന്നും രണ്ടു പവൻ സ്വർണ വള കളഞ്ഞുകിട്ടുകയായിരുന്നു.രമേശിന് സ്വർണവള കിട്ടിയത് ആരും അറിഞ്ഞിട്ടുമില്ല. വേണമെങ്കിൽ അദ്ദേഹത്തിന് ആ വള എടുക്കാമായിരുന്നു. പക്ഷേ ആ സത്യസന്ധനായ യാചകൻ അത് ചെയ്തില്ല. പകരം തനിക്ക് കിട്ടിയ സ്വർണ്ണവു ബേക്കറിയുടെ ഉള്ളിലിരുന്ന സ്ത്രീയെ ഏൽപ്പിക്കുകയായിരുന്നു.

ഏവർക്കും ഒരു സംശയം വരാൻ സാധ്യതയുണ്ട്. എങ്ങനെ കൃത്യമായി ആ യാചകൻ ആ സ്ത്രീക്ക് വള നൽകി എന്നത്. കാരണം മറ്റൊന്നുമല്ല. അവർ ബേക്കറുടെ അടുത്ത് വണ്ടി പാർക്ക് ചെയ്തു. വരാൻ നേരം ആ യാചകൻ അവരുടെ മുൻപിൽ കൈ നീട്ടിയിരുന്നു. അങ്ങനെ ആ കാറിൽ വന്ന സ്ത്രീ യാചകന് അഞ്ചു രൂപ നൽകി. അതും വാങ്ങി തിരിച്ചു നടക്കുമ്പോൾ ആണ് അവർ വന്നിറങ്ങിയ കാറിനടുത്ത് വള വീണുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം നടന്നത്. തനിക്ക് ഭിക്ഷ തന്നു സഹായിച്ച ആ കാറിൽ വന്നവരെ രമേശ് ഓർമ്മയുണ്ടായിരുന്നു തനിക്ക് രണ്ട് പവൻ്റെ വള ലഭിച്ച ഉടനെ ബേക്കറിയിൽ ഇരുന്ന ആ സ്ത്രീയെ വള രമേഷ് ഏൽപ്പിക്കുകയായിരുന്നു. ഇതാണ് സാധാരണ പറയുന്നത് ആരെയും നമ്മൾ ഒരിക്കലും ചെറുതായി കാണരുത് എന്ന്. ഒരുപക്ഷേ ആ ഭിക്ഷക്കാരനെ ആദ്യമായി കണ്ട മാത്രയിൽ ആട്ടിപ്പായിച്ചിരുന്നുവെങ്കിൽ അവർക്ക് ആ വള നഷ്ടമായി എന്നു വന്നേനേ. ഇപ്പോൾ ആ ഭിക്ഷക്കാരൻ്റെ പ്രവൃത്തിയെ പ്രശംസകൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങളും മറ്റുള്ളവരും.

Leave a Reply

Your email address will not be published. Required fields are marked *