ഇതെന്തൊരു ലോകമാണ്…. ലോകമറിയുന്ന പ്രശസ്ത നടനെഅവസാനമായി കാണാൻ എത്തിയത്.!!

സിനിമാമേഖലയിലെ കാരണവർ പ്രശസ്ത നടൻ ജി.കെ പിള്ള കഴിഞ്ഞദിവസം വിട പറഞ്ഞിരുന്നു. കർഷകനായ ഗോവിന്ദപിള്ളയുടെയും ജാനകി അമ്മയുടെയും 1925-ൽ തിരുവനന്തപുരത്ത് ചെറിയൻ കീഴിലായിരുന്നു ജനനം.ജി. കേശവൻ പിള്ള എന്നതാണ് യഥാർത്ഥ പേര്. പതിനാറാം വയസ്സിൽ പട്ടാളത്തിൽ ചേർന്ന ജി.കെ പിള്ള 13 വർഷം സൈനികസേവനം അനുഷ്ഠിച്ചു.ഇതിനു ശേഷമാണ് അഭിനയരംഗത്തേക്ക് വരുന്നത്. ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1984-ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. ആറര പതിറ്റാണ്ട് സിനിമയിൽ അഭിനയ രംഗത്ത് അരങ്ങുവാണ ആ അഭിനയപ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനോ, ആദരാഞ്ജലികൾ അർപ്പിക്കാനോ എത്തിയത് ഒന്ന്, രണ്ടുപേർ മാത്രം. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് വേണ്ടി നിർവ്വാഹക സമിതി അംഗമായ സുദീർ കരമന റീത്ത് സമർപ്പിച്ചതൊഴിച്ചാൽ സിനിമാ മേഖലയിലെ മറ്റു പ്രമുഖരാരും എത്തിയിരുന്നില്ല.

+

മറ്റു സിനിമാ സംഘടനകളും അദ്ദേഹത്തെ മറന്നു എന്നതാണ് വളരെ അധിക്ഷേപിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ ,ജി ആർ അനിൽ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അങ്ങനെ നിരവധി രാഷ്ട്രീയ പ്രമുഖർ വീട്ടിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ബിജുജോയ് എംഎൽഎ റീത്ത് സമർപ്പിച്ചു.വൈകിട്ട് അഞ്ചോടെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടന്നത്. മെഡിക്കൽ കോളേജിൽ അന്തരിച്ച ജി.കെ പിള്ളയുടെ മൃ,ത,ദേ,ഹം ഇന്നലെ ഉച്ചയോടെയാണ് ഇടവ സംഘംമുക്ക് വലിയ മാന്തര വിലയിലെ വീട്ടിലെത്തിച്ചത്. ഇത്രയും പ്രശസ്തനായ നടനോട് സിനിമ മേഖല കാണിച്ചത് കടുത്ത അനാദരവാണെന്നും സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ടാൽ തങ്ങളുടെ കടമ നിറവേറി എന്നു ചിന്തിക്കുന്ന പ്രമുഖ നടന്മാർ സഹിതം കാണിച്ചത് തീർത്തും അനീതിയാണെന്നും നാട്ടുകാരിൽ പലരും പറയുന്നു. അതുപോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരുടെയും അഭിപ്രായം ഇതുതന്നെ. പ്രിയ കഥാകാരന് ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *