സിനിമയിലെ ആത്മസുഹൃത്തിനെ കുറിച്ച് നടി ജോമോൾ പറഞ്ഞത് കേട്ടോ?

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് അന്നേ പ്രേക്ഷകരുടെ പ്രിയം നേടിയ നായിക ആയിരുന്നു ജോമോള്‍. താരത്തിന്റെ ഇപ്പോഴുള്ള യഥാര്‍ത്ഥ പേര് ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ്. വിവാഹ ശേഷം ഹിന്ദുമതം സ്വീകരിച്ച താരം പിന്നീട് സിനിമാ മേഖലയില്‍ നിന്ന് തന്നെ അപ്രത്യക്ഷയായി. പിന്നീട് കുറച്ച് മുന്നേയാണ് ചില ടെലിവിഷന്‍ പരിപാടികളില്‍ ജോമോള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മലയാള സിനിമയില്‍ ഒരു കാലഘട്ടത്തില്‍ തിളങ്ങിനിന്ന താരമായിരുന്നു ജോമോള്‍. ബാലതാരമായി അരങ്ങേറ്റം കുറിച്ചതിന് ശേഷം, സ്‌നേഹം, പഞ്ചാബി ഹൗസ് മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി ചിത്രാ ഭിഷേകം, നിറം, ഉസ്താദ് തുടങ്ങി ഒരുപാട് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരം മക്കള്‍ക്കൊപ്പം ഭര്‍ത്താവിനോടൊപ്പം കുടുംബിനിയായ ജീവിച്ചു വരികയായിരുന്നു.

ഇപ്പോഴിതാ താരം തന്റെ സിനിമാ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയ ഒരു വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. അതില്‍ ജോമോളുടെ വാക്കുകള്‍ ഇങ്ങനെയാണ്. എനിക്കിപ്പോള്‍ സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ല. എല്ലാവരും ജസ്റ്റ് സുഹൃത്തുക്കള്‍ മാത്രമാണ്, അതിനപ്പുറം ഒരിടുപ്പമും ആരോടുമില്ല. സിനിമയിൽ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്തു പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. മ,രി,ച്ചാ,ലും ഒരു കുഴിയില്‍ മാത്രമേ കിടക്കുന്നു എന്ന് പറയുന്നതുപോലെ അത്രയും ശക്തമായി സുഹൃത്തായിരുന്നു. പക്ഷേ എന്റെ ജീവിതത്തില്‍ ഒരു വി,ഷ,മ,ഘ,ട്ടം വന്നപ്പോള്‍ ആ സുഹൃത്ത് അന്വേഷിച്ചില്ല.

മൂന്നാലു കൊല്ലം മുമ്പ് ഒരിക്കല്‍ ആ സുഹൃത്തിനെ വീണ്ടും കാണാന്‍ ഇടയായി. പക്ഷേ അത് ഒരു ചിരിയില്‍ മാത്രം ഒതുങ്ങിനിന്നു. ജോമോള്‍ പറഞ്ഞ ആ സുഹൃത്ത് ദിലീപ് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കാരണം ഇവര്‍ തമ്മില്‍ അഭിനയിച്ച സിനിമ നല്ല വിജയമായിരുന്നു. കൂടാതെ ദിലീപിനെയും കാവ്യയുടെയും കല്യാണത്തിന് ജോമോള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തായാലും ആ സുഹൃത്തിന്റെ പേര് എടുത്ത് പറയാത്ത പക്ഷം, പ്രേക്ഷകരിലും ഊഹാപോഹങ്ങള്‍ നിറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *