നടി മഞ്ജുവാര്യരുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർക്ക് എപ്പോഴും ആകാംക്ഷയാണ്. പ്രത്യേകിച്ച് മഞ്ജുവിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആണ് പലർക്കും താൽപര്യം കൂടുതൽ. രണ്ടാം വിവാഹത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ മൂത്ത ഒരു ആരാധകൻ മഞ്ജുവിന്റെ പോസ്റ്റിനു കീഴെ കമന്റ് ഇടുകയും ചെയ്തു. എന്നാൽ ആരാധകന്റെ ആ ചോദ്യത്തിന് മഞ്ജു വാര്യർ നൽകിയ മറുപടി ഇപ്പോൾ വൈറലാകുകയാണ്. മഞ്ജുവിന് മറ്റൊരു വിവാഹം കഴിച്ചുകൂടെ എന്നായിരുന്നു ആരാധകന്റെ കമന്റ് . ഞാൻ ഒരു അമ്മയാണ് എന്നാണ് മഞ്ജു മറുപടി നൽകിയത്. ഇതിനെ ആസ്പദമാക്കി നിരവധി കമന്റ്കളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നുണ്ട്. ഇപ്പോഴും മീനാക്ഷിയോടുള്ള സ്നേഹത്തിന് കുറവില്ലേ എന്നും ആരാധകർ ചോദിക്കുന്നു. ഇത്തരത്തിലൊരു മറുപടി ദീലിപു പോലും പ്രതീക്ഷിച്ചു കാണില്ല എന്ന ട്രോളുകളും ഇറങ്ങിയിട്ടുണ്ട്
ഒരു സ്ത്രീക്ക് ബഹുമാനം കൊടുക്കുമ്പോൾ അല്ലേൽ സ്ത്രീ അങ്ങോട്ട് ബഹുമാനം നൽകുമ്പോൾ അതെ അളവിലോ അതിന് മുകളിലോ തിരിച്ചു കിട്ടുന്നിടത്താണ് സ്ത്രീയുടെ സുരക്ഷ എന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. ഈ ഇടയ്ക്ക് ആണ് നടനും സംവിധായകനുമായ പാർത്ഥിപൻ മഞ്ജുവിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത് . ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജുവാകും. പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജുവെന്നും അദ്ദേഹം പറയുന്നു. ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യതി ഇരുന്നാൽ അത് തുരുമ്പിക്കില്ല. ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെട്ടിക്കായി ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.