വീട് തരാമെന്നു പറഞ്ഞ് സർക്കാർ പറ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ.!

കയ്യേറ്റം ചെയ്ത ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ പോലീസ് എത്തിയപ്പോൾ അവർക്കു മുന്നിൽ വെച്ച് തീ,കൊ,ളു,ത്തി ആ,ത്മ,ഹ,ത്യ ചെയ്ത രാജൻ, അമ്പിളി ദമ്പതികളെ മലയാളികൾ മറന്നിട്ടില്ല. നെയ്യാറ്റിൻകരയിൽ ആയിരുന്നു സംഭവം. രാജൻ റെ മ,ര,ണം കേരളത്തിൽ ഏറെ ചർച്ച ആയപ്പോൾ ഇവർക്ക് സ്ഥലംവിട്ടു നൽകി വീടുവെച്ച് നൽകാം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാക്ക് വെറും വാക്കായി മാറിയിരിക്കുകയാണ് എന്നാണ് ഉയരുന്ന ആരോപണം. ലക്ഷംവീട് കോളനിയിലെ പുറമ്പോക്കു ഭൂമിയിൽ ആയിരുന്നു രാജനും കുടുംബവും താമസിച്ചിരുന്നത് മാതാപിതാക്കളുടെ ആ,ത്മ,ഹ,ത്യ,ക്ക് ശേഷം തനിച്ചായ മക്കളെ ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ തയ്യാറായിരുന്നു. എന്നാൽ സർക്കാരിനെ വിശ്വസിച്ച ഈ കുട്ടികൾ അത് അത് നിരസിക്കുകയായിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ ആയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.

ബോബിയോട് സഹായം നിരസിച്ചതിന് ക്ഷമ ചോദിക്കുന്നു എന്നും ഈ കുട്ടികൾ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. വീട് ഒഴിപ്പിക്കില്ല എന്നും ഭൂമിക്ക് പട്ടയം നൽകുമെന്നും ആയിരുന്നു സർക്കാർ നൽകിയ വാഗ്ദാനം ഇതോടൊപ്പംതന്നെ മൂത്തമകൻ ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ വീട് നൽകുമെന്ന് കരുതി പഞ്ചായത്ത് 10 സെന്റ് ഭൂമി ഇവർക്ക് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല എന്നാണ് കുട്ടികൾ പറയുന്നത് സർക്കാരിനെ വിശ്വസിച്ചത് ഒരു അ,ബ,ദ്ധം ആയി എന്നാണ് കുട്ടികൾ ഇപ്പോൾ പറയുന്നത് എത്രയും പെട്ടെന്ന് സർക്കാർ ഒരു നടപടിയെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം എന്നും കുട്ടികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *