8 വര്‍ഷത്തെ ദാമ്പത്യഅവസാനിപ്പിച്ചതിന് പിന്നാലെ മുകേഷിനെ കുറിച്ച് ദേവിക പറഞ്ഞത്.!!

നടനും കൊല്ലം എംഎല്‍എയുമായ മുകേഷും നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹവും വിവാഹമോചനവും ഏറെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച ഒന്നായിരുന്നു. എട്ട് വര്‍ഷമായിരുന്നു ഇവരുടെ ദാമ്പത്യജീവിതം നീണ്ട് നിന്നത്. മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചുവെന്ന വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ മേതില്‍ ദേവിക മുകേഷിനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എന്റെ പേര്‍സണല്‍ അനുഭവത്തില്‍ ഞാന്‍ എന്നെ തന്നെ മാറ്റിയിരിക്കുന്നു. മുകേഷേട്ടന്‍ നല്ലൊരു ഭര്‍ത്താവല്ല.പക്ഷേ.., ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കംപ്ലീറ്റ് സപ്പോര്‍ട്ടാണ്. അതായിരുന്നല്ലോ ഞാന്‍ നോക്കിയത് എന്ന് പറയുന്ന ദേവിക മുകേഷിന്റെ കൂടെ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നു പറയുന്നു. ആരോടും ഒരു വൈരാഗ്യവും വേണ്ടെന്ന് മനസിലാക്കിയത് അവിടെ നിന്നുമാണെന്നും അദ്ദേഹത്തിന് എല്ലാത്തിനോടും ഒരു കമിറ്റ്മെന്റ് ഉണ്ടെന്നും ദേവിക പറയുന്നു. മുകേഷിനെ മുകേഷേട്ടന്‍ എന്ന് ദേവിക അഭിസംബോധന ചെയ്യുന്നതാണ് പ്രശംസ പിടിച്ച് പറ്റിയിരിക്കുന്നത്. എന്തയാലും മേതില്‍ ദേവികയുടെ വാക്കുകള്‍ വൈറലായതോടെ ദേവികയെ അഭിനന്ദിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. മുകേഷിനെ അഭിസംബോധന ചെയ്യുന്നതും അദ്ദേഹത്തെ കുറിച്ച് ഒരു കുറ്റവും പറയാത്തതുമാണ് സോഷ്യല്‍ മീഡിയയില്‍ ദേവിക കയ്യടി നേടാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *