സ്ത്രീകളെ കാണിച്ച് വിവാഹ ത,ട്ടി,പ്പ് നടത്തിവന്ന സംഘം പോലീസ് പിടിയിലായി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചംഗ സം,ഘ,മാ,ണ് പോലീസിന്റെ വലയിലായത്. പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ, പാലക്കാട് കേരളശേരി സ്വദേശി കാർത്തികേയൻ, തൃശൂർ സ്വദേശി കാർത്തികേയൻ എന്നിവരാണ് പിടിയിലായത്. സുനിൽ ആണ് ത,ട്ടി,പ്പി,ന്റെ, മുഖ്യ ആസൂത്രകനെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണത്തിൽ ഇവർ ഇതിനു മുമ്പ് അമ്പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. തമിഴ്നാട് സേലം സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ത,ട്ടി,പ്പ് സം,ഘം പിടിയിലായത്. തമിഴ്‌നാട്ടിൽ വിവാഹ പരസ്യം നൽകിയ സേലം സ്വദേശി മണികണ്ഠനാണ് ഇവരുടെ ത,ട്ടി,പ്പി,ന്റെ അവസാന ഇര. കൊഴിഞ്ഞാമ്പാറ പോലീസാണ് കേസന്വേഷണം നടത്തിയത്. കഴിഞ്ഞ ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.
ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ വെച്ച് സജിതയുമായിട്ടായിരുന്നു മണികണ്ഠന്റെ വിവാഹം. വധുവിന്റെ അമ്മയ്‌ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞ് വിവാഹം ഉടൻ നടത്തുകയായിരുന്നു. ഇതിന് പിന്നാലെ വിവാഹ കമ്മീഷനായി ഒന്നര ലക്ഷം രൂപ മണികണ്ഠനിൽ നിന്നും വാങ്ങുകയും ചെയ്തു. വിവാഹ ദിനത്തിന്റെ അന്ന് വൈകിട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയെ കൂട്ടിക്കൊണ്ട് പോയി. സജിതയോടൊപ്പം സഹോദരനെന്ന വ്യാജേന കാർത്തികേയനും വന്നിരുന്നു. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം സജിതയുടെ അമ്മയ്‌ക്ക് വീണ്ടും അസുഖം കൂടിയെന്ന് പറഞ്ഞ് സജിതയും സഹോദരനായി അഭിനയിച്ച കാർത്തികേയനും തിരികെ നാട്ടിലേക്ക് കടന്നു.
ഇതിന് ശേഷം ഇവരെക്കുറിച്ച് മണികണ്ഠന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടർന്നാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മണികണ്ഠന് മനസ്സിലായത്. സുഹൃത്തുക്കളുമായി ചേർന്ന് അന്വേഷിച്ചപ്പോൾ വിവാഹം തട്ടിപ്പായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തിൽ സംഘത്തെ പിടികൂടുകയായിരുന്നു. സമാന രീതിയിൽ അൻപതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ചിറ്റൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.