വൈക്കം വിജയലക്ഷ്മി എന്ന പേര് മലയാള സംഗീത ലോകത്തോട് ചേർത്ത് വെച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.സംഗീത ലോകത്ത് തന്റെ ശബ്ദമാധുര്യം കൊണ്ട് വിസ്മയങ്ങൾ തീർത്ത ഗായികയാണ് വൈക്കം വിജയലക്ഷ്മി എന്ന് എല്ലാ മലയാളികൾക്കും അറിയാം.സംഗീതത്തിലൂടെ തന്റെ വേദനകളെല്ലാം സ്വയം മറന്ന് ധൈര്യത്തോടെ ജീവിക്കുകയാണ് ഇപ്പോൾ വൈക്കം വിജയലക്ഷ്മി. കണ്ണിന് കാഴ്ച ലഭിക്കുന്നതിനായുള്ള ചികിത്സകള്‍ നടന്നുവരികയാണെന്ന് ഗായിക നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു. കണ്ണിലേക്ക് വെളിച്ചം വന്നുതുടങ്ങിയിട്ടുണ്ടെന്നും വൈകാതെ തന്നെ കാഴ്ച ലഭിക്കുമെന്നാണ് കരുതുന്നതെന്നും പ്രിയഗായിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിജയലക്ഷ്മി അമേരിക്കയില്‍ നിന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. അകക്കണ്ണിൽ നിറയെ സംഗീതം മാത്രമുള്ളൊരു അപൂർവ ജന്മം എന്നുമാത്രമേ ഈ ഗായികയെ വിശേഷിപ്പിക്കാനാകൂ. സെല്ലുലോയിഡ്സെന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി ശ്രദ്ധേയയാകുന്നത്. ഈ പാട്ടിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചിരുന്നു.
കാഴ്ചയില്ലെങ്കിലും എല്ലാ പാട്ടുകളും കാണാപ്പാഠം പഠിച്ചാണ് വിജയലക്ഷ്മി പാടാറുള്ളത്. ഇതിനോടകം തമിഴ്മ, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലെല്ലാം വിജയലക്ഷ്മി പാട്ടുകൾ ആലപിച്ച് തന്റെ കഴിവ് തെളിയിച്ചു. ആരോടും സാമ്യപ്പെടുത്താൻ കഴിയാത്ത ശബ്ദത്തിന് ഉടമകൂടിയാണ് വൈക്കം വിജയലക്ഷ്മി എന്നത് തന്നെയാണ് ആരാധകർക്ക് ഈ ഗായികയോട് ഇത്രയേറെ ഇഷ്ടം വരാൻ കാരണം. വിജയലക്ഷ്മിയുടെ വിവാഹവും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.മിമിക്രി കലാകാരൻ കൂടിയായ അനൂപ് ആയിരുന്നു വിജയലക്ഷ്മിയുടെ ഭർത്താവ് ആയി എത്തിയത്. 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ്. വിവാഹമോചനത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി ആദ്യം രംഗത്തെത്തിയത്
വിജയലക്ഷ്മിയാണ്.ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. പിന്നീട് ഗായികയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.താൻ തന്നെയാണ് വിവാഹമോചനത്തിന് മുൻ കൈയ്യെടുത്തതെന്ന് വിജയലക്ഷ്മി പറയുന്നു. ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി . ‘ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീ,ഷ,ണി,ക,ളും ദേ,ഷ്യ,പ്പെ,ട്ടു,ള്ള സംസാരവുമായിരുന്നു ആയിരുന്നു അയാളുടെ ഭാഗത്തുനിന്നുണ്ടായത്.ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമിച്ചുകൊണ്ടിരിക്കുകയായിരുന്നു . പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത് എന്നു അപ്പോൾ തോന്നി . ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ഞാൻ വിവാഹമോചനമെന്ന തീരുമാനമെടുക്കുകയായിരുന്നു”ഗായിക പറഞ്ഞു.
അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് ഈ തീരുമാനത്തിൽ സങ്കടമില്ല. സംഗീതത്തിലൂടെയാണ് ഞാൻ സങ്കടങ്ങൾ മറക്കുന്നത്” പ്രിയ ഗായിക മനസ്സുതുറന്നു. യുഎസിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ഞരമ്പിൻറെയും ബ്രയിനിൻറേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോൾ നമുക്ക് മാറ്റിവെക്കാം. ഇസ്രയേലിൽ അതിനുള്ള സംവിധാനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ആർടിഫിഷ്യലായിട്ട് റെറ്റിന വെക്കുന്നത്. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നാണ്’ ഗായികയുടെ കുടുംബം പറഞ്ഞത്. വാർത്ത അറിഞ്ഞ് നിരവധി പേർ വിജയലക്ഷ്മിക്ക് ആശംസകളും പ്രാർഥനകളും നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഇപ്പോൾ വൈക്കം വിജയലക്ഷ്മിയുടെ മുൻ ഭർത്താവാണ് വിവാഹമോചനത്തെ പറ്റി സംസാരിച്ച് വീണ്ടും രംഗത്തെത്തിയത്. ”ഞങ്ങൾ ഇരുവരും വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഞങ്ങളുടെ വിവാഹവും അതുപോലെ തന്നെയായിരുന്നു. മാതാപിതാക്കൾ ഒരുപാട് നാൾ ആലോചിച്ച ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ വേർപിരിയാൻ തീരുമാനിച്ചു ” അനൂപ് വ്യക്തമാക്കി.