നമുക്ക് അറിയാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ രണ്ടു വ്യക്തികളുടെ മകളാണ് മീനാക്ഷി ദിലീപ്. ചെന്നൈയിൽ ഡോക്ടർ പഠനം നടത്തുന്ന മീനാക്ഷി സോഷ്യൽ മീഡിയയിലും ഏറെ സജീവമായ വ്യക്തിയാണ്. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ എന്ന നിലയിൽ ഒരു സ്നേഹവും വാത്സല്യവും എപ്പോഴും ആരാധകർ മീനാക്ഷിക്ക് നൽകുന്നുണ്ട് താനും. അതുതന്നെയാകാം സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കിടുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകരണത്തിന് അടിസ്ഥാനവും. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു മറുപടിയാണ് വൈറലായി മാറുന്നത്. ദിലീപിന്റെ പിറന്നാൾ ദിനം മീനാക്ഷി പങ്കുവച്ച ഒരു പോസ്റ്റാണ് വീണ്ടും. വൈറലായി മാറുന്നത്. അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂർവ്വ ചിത്രം ആണ് മകൾ സോഷ്യൽ മീഡിയയിൽ നൽകിയത്. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്നും മീനാക്ഷി കുറിച്ചിരുന്നു. ഈ പോസ്റ്റിൽ ആണ് നിരവധി കമന്റുകൾ കഴിഞ്ഞ ദിവസം മുതൽ പ്രത്യക്ഷപ്പെടുന്നത്.
ദിലീപിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് മീനാക്ഷിയുടെ പ്രൊഫൈലിൽ ലഭിക്കുന്നത്. കമന്റുകൾ അതിരുവിട്ടതോടെ മറുപടി കമന്റുമായി മീനാക്ഷിയും രംഗത്ത് എത്തുകയുണ്ടായി. എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ താരപുത്രി കമന്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. മീനാക്ഷി തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല. ചില സാഹചര്യങ്ങൾ കാരണം സംഭവിച്ചു പോകുന്നതാണ്. എന്ന് തുടങ്ങുന്ന ഒരു കമന്റും ശ്രദ്ധേയമാണ്. ആളുകൾ പലതും പറഞ്ഞേക്കാം. എന്ത് വന്നാലും മോൾ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം. മഞ്ജു അമ്മയ്ക്കും ദിലീപ് അച്ഛനും നീ മാത്രമേ ഉള്ളൂ. നാളെ എന്ത് സംഭവിച്ചാലും മോൾ ഒരിക്കലും അവരെ സങ്കടപെടുത്തരുത് എന്നുള്ള കമന്റുകളും മീനാക്ഷിക്ക് ലഭിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായത്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് സജീവമാണ് താരപുത്രി. ഗൗണില്‍ അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിരുന്നു. ചുന്ദരിക്കുട്ടിയാണെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയത്.