വിവാഹിതയായ യുവതിയുമായുള്ള രഹസ്യ കണ്ടുമുട്ടലിന് തുരങ്കപാത നിർമിച്ചു യുവാവ്. കെട്ടിട നിർമാണത്തിൽ വൈദ്ധത്യം നേടിയ യുവാവാണ്. ബന്ധം രഹസ്യ മായി സൂക്ഷിക്കാൻ വേണ്ടി തുരങ്കപാത സൃഷ്ട്ടിച്ചത് . കാമുകിയുടെ ഭർത്താവ് രണ്ടുപേരെയും കയ്യോടെ പിടികൂടുന്നത് വരെ ഈ തുരങ്കപ്രണയം തുടരുകയും ചെയ്തു. മെക്സിക്കോയിലാണ് സംഭവം. ആൽബർട്ടോ എന്ന നിർമാണ തൊഴിലാളിയാണ് ഇത്തരം ഒരു സാഹസത്തിന് മുതിർന്നത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തന്റെ അയൽവാസികൂടിയായ യുവതിയെ നാട്ടുകാർ അറിയാതെ സന്ദർശിക്കുന്നതിന് കൂടിയാണ് ഇരു വീടുകളെയും ബന്ധിപ്പിച്ചു ഇയാൾ തുരങ്കപാത നിർമ്മിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥാന യുവതിയുടെ ഭർത്താവ് ജോലിക്ക് പോവുമ്പോൾ തുരങ്കത്തിലൂടെ യുവാവ് കാമുകിയുടെ അരികിലെത്തും.
സ്വന്തം ഭാര്യയുടെ കണ്ണ് വെട്ടിച്ചാണ് ഇവിടെ എത്തുന്നത്. എല്ലാവരെയും പറ്റിച്ചു ബന്ധം കുറച്ചുനാൾ തുടർന്ന് വരുകയായിരുന്നു. എന്നാൽ കാമുകിയുടെ ഭർത്താവ് ഒരു ദിവസം നേരത്തെ വീട്ടിലേക്ക് എത്തിയതോടെ ഇരുവരെയും കള്ളങ്ങൾ പൊളിഞ്ഞു. ഇയാളെ കണ്ടു സോഫയുടെ പിന്നിൽ ഒളിച്ച ആൽബർട്ടോ പെട്ടന്ന് അപ്രധീക്ഷിതമാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലായിരുന്നു സോഫാക്ക് പിന്നിലെ തുരങ്കം അയാൾ കണ്ടെത്തിയത്.