പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… കണ്ണീരോടെ ആരാധകർ.!!

നടിയും നര്‍ത്തകിയുമായ ശോഭനക്ക് ഒ,മി,ക്രോ,ണ്‍ സ്ഥിരീകരിച്ചു. താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് ഒമിക്രോണ്‍ ബാധിക്കുകയായിരുന്നുവെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ‘ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍, മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ട വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍ അത് ആദ്യ ദിവസം മാത്രമായിരുന്നു. രണ്ട് ഡോസ് വാക്‌സിനും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85ശതമാനം തടയുമെന്ന് ഞാന്‍ വിശ്വിസിക്കുന്നു.

നിങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു ശോഭന കുറിച്ചു. അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കൊവിഡ് ബാധിതരാകുന്നത്. സംവിധായര്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍, സത്യരാജ് എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കൊവിഡ് ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *