തന്റെ മകളുടെ മാറ്റം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു – ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും അടുത്തിടെ പക്രുവിനെത്തേടിയെത്തുകയുണ്ടായി. ഇപ്പോഴിതാ തന്‍റെ മകളുടെ ചിത്രത്തിന് ഒപ്പം പക്രു പങ്കുവച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. അന്ന് അച്ഛനോളം; ഇന്ന് അമ്മയോളം എന്ന ക്യാപ്ഷ്യനോടെയാണ് ഭാര്യക്കും തനിക്കും ഒപ്പം ഉള്ള മകളുടെ വ്യത്യസ്ത പ്രായത്തിൽ ഉള്ള ചിത്രങ്ങൾ പക്രു പങ്കിട്ടത്. നിരവധിയാളുകൾ ആണ് ചിത്രത്തെക്കുറിച്ചുള്ള കമന്റുകളുമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പക്രു. പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. 2006ലാണ് പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വന്നത്. ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.

‘ഫാന്‍സി ഡ്രസ്’ എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അര്‍ഹനാക്കിയത്. 76 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസിൽ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഇത്. അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. 2005ലായിരുന്നു ഇത്. ഇതിലെ അഭിനയത്തിലൂടെ 2008ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ശേഷം ഇളയരാജ എന്ന സിനിമയിലും ഇദ്ദേഹം നായകനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *