പെട്രോൾ അടിക്കാൻ പമ്പിലേക്ക് വണ്ടി കയറ്റിയപ്പോഴാണ് അവർ അരികിലേക്ക് വന്നത്. മുഷിഞ്ഞ് ചളി പുരണ്ട സാരി ഉടുത്ത് ഒരു സ്ത്രീ. അവരുടെ കൈയ്യിൽ 2 വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ്. അരികിലായി ഏഴെട്ട് വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഉണ്ട്.വണ്ടിയുടെ മുന്നിൽ വേറെ മൂന്നു വണ്ടിക്ക് എണ്ണ അടിക്കുന്നതിനാൽ എൻ്റെ ഊഴം കാത്തിരിക്കുമ്പോഴാണ് ഇവർ മൂന്നു പേരും എൻ്റെ അരികിലെത്തുന്നത്. കാസെഡുലും കുടബ തമിഴ് കലർന്ന മലയാളത്തിൽ പൈസ ആവശ്യപ്പെട്ട് എൻ്റെ നേർക്ക് കൈ നീട്ടി. ഒന്നുമില്ല, ഒന്നുമില്ല എന്ന് പറഞ്ഞ് ഞാൻ മുഖം തിരിച്ചു വച്ചു. അവർ എൻ്റെ മുന്നിലുള്ള വണ്ടിക്കാരനോടും ഇത് തന്നെ ആവർത്തിക്കുന്നതും ഞാൻ കണ്ടു.മൂപ്പരും ഒന്നും കൊടുത്തില്ല.
അപ്പോഴേക്കും എൻ്റെ വണ്ടിയുടെ ഊഴം എത്തിയിരുന്നു.200 രൂപയ്ക്ക് എണ്ണ അടിക്കാൻ ഞാൻ പറഞ്ഞു. ടാങ്കിലേക്ക് എണ്ണ നിറയ്ക്കുന്നത് നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ തോണ്ടുന്നത്. തിരിഞ്ഞു നോക്കുമ്പോൾ നേരത്തെ ആ സ്ത്രീയുടെ കൂടെ കണ്ട പയ്യൻ. ഒരു കൈ അവൻ്റെ വയറ്റിലും വലതുകൈ ഭക്ഷണം കഴിക്കുന്ന രീതിൽ ആഗ്യം കാണിച്ചു കൊണ്ട് അവൻ പറഞ്ഞു. ബെസക്കു ന്നണ്ണ, എന്താവത് കൊടുക്കു. അവൻ്റെ ചോദ്യത്തിനു മുന്നിൽ മനസ് ഒന്ന് പിടഞ്ഞു.
കാശ് തരൂല, സാപ്പാട് മതിയോ. അറിയാവുന്ന തമിഴിൽ അവനോട്.പോരു മണ്ണ സാപ്പാട് പോരും അവൻ മറുപടി നൽകി. പമ്പ്കാരന് എണ്ണയുടെ കാശു കൊടുത്ത് വണ്ടി ഒരു മൂലയ്ക്ക് ഒതുക്കി നിർത്തി. എന്നിട്ട് അവരോട് എൻ്റെ കൂടെ വരാൻ പറഞ്ഞു. പമ്പിൻ്റെ മുന്നിലായൊരു ഹോട്ടൽ ഉണ്ട്. അവിടേക്ക് അവരെ കൂട്ടികൊണ്ടു പോയി. ഹോട്ടലിലെ ക്വാഷ്യറോട് കഴിക്കാൻ എന്താണ് ഉള്ളതെന്ന് ചോദിച്ചു.മൂപ്പര് ലിസ്റ്റ് നിരത്തി പറയാൻ തുടങ്ങി.പൊറോട്ട, ചപ്പാത്തി, നെയ്ച്ചോറ് പിന്നെ കറികളുടെ ലിസ്റ്റായിരുന്നു .ചിക്കൻ ടിക്ക, ചിക്കൻ ജിഞ്ചർ, ചിക്കൻ കടായി വേറെയും എന്തൊക്കെയോ പേരു പറഞ്ഞു.
ഞാൻ തിരിഞ്ഞ് നിന്ന് പയ്യനെ നോക്കി നിൽക്കെ എന്താണ് വേണ്ടതെന്ന ഭാവത്തിൽ നോക്കി. അപ്പോഴാണ് ക്വാഷ്യർ ചോദിച്ചു.ഇവർക്കായിരുന്നോ.ഇവർക്കാണെങ്കിൽ പൊറോട്ടയും സാലഡും മതി. സ്വാതിഷ്ടമായ ഭക്ഷണങ്ങളുടെ മണം മൂക്കിലേക്ക് അടിച്ചപ്പോൾ, അമ്മ ചിക്കൻ്റെ മണം എന്ന് അവൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടു. എട്ടു പൊറോട്ടയും,ഹാഫ് ചില്ലിക്കും ഓർഡർ ചെയ്തു. ഞാൻ അവനെ നോക്കി .അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നിരുന്നു അപ്പോൾ. ഹോട്ടൽ കാരൻ എന്നോട് പേരും നാടുമൊക്കെ ചോദിച്ചു.
കുറച്ചു നേരം കുശലം പറഞ്ഞു. അപ്പോഴേക്കും പാർസൽ എത്തി.പാർസലും വാങ്ങി അവൻ്റെ കൈയ്യിൽ കൊടുത്ത് ഒരു ബൈ ബൈ പറഞ്ഞു.റോഡിൻ്റെ എതിർവശത്തുള്ള എൻ്റെ വണ്ടിക്കരികിലേക്ക് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്തു. മുന്നോട്ടു നീങ്ങുമ്പോൾ ഞാൻ കണ്ടത്. ആ പാർസൽ കയ്യിൽ പിടിച്ചുകൊണ്ട് കുട്ടിയും ആ അമ്മയും ഹോട്ടലിൻ്റെ മുന്നിൽനിന്ന് എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഒരുതവണകൂടി ആഅമ്മയ്ക്കും മോനും ഹെൽമറ്റിൻ്റെ ഇടയിൽ കൂടി ഒരു പുഞ്ചിരി നൽകി മുന്നോട്ടുപോയെങ്കിലും അവൻ്റെ നോട്ടം മുഖത്തെ ചിരിയും എൻ്റെ മനസ്സിൽ അങ്ങനെ തറച്ച്നിൽക്കുന്നു.