തൃശൂരിൽ വിദ്യാർത്ഥിക്ക് മ.ർ.ദ്ധ.നം ഏറ്റ സംഭവം,സത്യാവസ്ഥ ഇതാണ്,ബാക്കി നിങ്ങൾ പറയു.!!

സഹപാഠിയോടൊപ്പം യാത്രചെയ്യവെ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ആക്രമണം. തൃശ്ശൂര്‍ ചിയാറത്ത് ചേതന കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ചിയാരം സ്വദേശി അമല്‍നാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈക്കില്‍ നിന്നും വീണു. ഇതേ തുടര്‍ന്ന് സഹായിക്കാനെത്തിയ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ അമലിനെ മര്‍ദ്ധിക്കുകയായിരുന്നു. അമല്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് പറഞ്ഞും, പെണ്‍കുട്ടിയോടൊപ്പം ബൈക്കില്‍ പോയതിനെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദ്ധനം.. ഇതിനിടെ ഒരാള്‍ അമലിന്റെ തലയില്‍ കല്ലുകൊണ്ട് പല തവണ അടിക്കുകയും ചെയ്തു. മര്‍ദ്ധിക്കുന്നദൃശ്യങ്ങള്‍ ആ വഴി കടന്നുപോയ ഒരു കാറില്‍ നിന്നും ഒരാള്‍ പകര്‍ത്തുകയായിരുന്നു

അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതിയില്‍ അമലിനെതിരെയും പോലീസ് കേസെടുത്തു. അമലിന് തലക്ക് പരിക്കുണ്ട്. അമല്‍ സ്ഥിരമായി റോഡില്‍ ഓവര്‍ സ്പീഡില്‍ ബൈക്കോടിക്കുകയും ബൈക്ക് റൈസിങ് നടത്താറുണ്ടെന്ന് നാട്ടുകാര്‍ വാദിച്ചു. കേസ് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *