ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ.!!

ആരാധകരുടെ പ്രിയ നടി ദേവി ചന്ദനക്ക് സംഭവിച്ചത് കണ്ടോ?, പ്രാർത്ഥനയിൽ ആരാധകർ ഇപ്പോൾ നിലവിൽ സിനിമ താരങ്ങൾക്ക് കോവിഡ് വരുന്ന സാഹചര്യമാണ് ഉള്ളത്.രണ്ടു ദിവസം മുൻപ് ആയിരുന്നു നടൻ മമ്മൂട്ടിക്കും കോവിഡ് പിടി പെട്ടത്.ചെറിയ രീതിയിൽ ഉള്ള പനി അത് ഒഴിച്ചാൽ വേറെ ഒന്നും താരത്തിന് ഉണ്ടായിരുന്നില്ല.ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എപ്പോഴും മാസ്‍ക്ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇപ്പോൾ ഇതാ കൊവിഡ് പൊസീറ്റിവായ വിവരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടി ദേവി ചന്ദന. കൊവിഡ് പൊസീറ്റിവായിരിക്കുന്നു. ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു.ഗുരുതരമായിട്ടൊന്നുമില്ല. പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ, എല്ലാവരും പ്രാര്‍ഥിക്കണമെന്നും സുരക്ഷിതരായിരിക്കൂവെന്നുമാണ് ദേവി ചന്ദന സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങി ദേവിക വിവിധ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഭാര്യ എന്ന ജനപ്രിയ ഷോയിൽ ദുര്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ആയിരുന്നു അവർ ഏറെ കയ്യടി നേടിയത്.ഭാര്യ എന്ന സീരിയലിനു ശേഷം പൗർണമി തിങ്കളിൽ വില്ലത്തി വേഷത്തിൽ ആയിരുന്നു താരം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *