നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ അന്വേഷണസംഘം. പള്‍സര്‍ സുനി പീ.ഡ.ന ദൃ.ശ്യം. ചിത്രീകരിച്ച ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ദിലീപിന്റെയും സഹോദരന് അനൂപിന്റെയും ശരത്തിന്റെയും വീടുകള്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ കൈകളില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു പള്‍സര്‍ സുനി ആദ്യം നല്കിയ മൊഴി. സുപ്രധാന തെളിവായ ഫോണ്‍ നശിപ്പിച്ചു കായലില്‍ എറിഞ്ഞു എന്ന് അഭിഭാഷകനും വ്യക്തമാക്കിയെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. നിലവില്‍ പീ.ഡ.ന ദൃശ്യങ്ങളുടെ പകര്‍പ്പാണ് തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം, കാണാമറയത്തുള്ള മാഡത്തെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്യുന്നതോടെ മാഡം ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പീ.ഡ.ന.ദൃ.ശ്യ.ങ്ങ.ള്‍ കൈമാറിയ വിഐപി ദിലീപിന്റെ സുഹൃത്ത് വ്യവസായി ശരത് ആണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെയും വിശദമായി ചോദ്യം ചെയ്യേണ്ടി വരും. ഗൂ.ഢാ.ലോ.ച.ന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ കാവ്യ മാധവന്റെ സുഹൃത്തായ നടിയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.