കാമുകിയുടെ രോഗിയായ അമ്മയ്ക്ക് വൃക്ക നൽകിയ കാമുകന് കിട്ടിയ സമ്മാനം കണ്ടോ.!!

പ്രണയിച്ച് വിവാഹിതരാവുന്നവരും, പ്രണയം തകർന്ന് വിരഹിതരാവുന്നവരും ഉണ്ടാവും. പ്രണയം തലയ്ക്ക് പിടിച്ച നാളുകളിൽ പങ്കാളിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവരാണ് പുരുഷൻമാർ ഏറെയും. അത്തരമൊരു യുവാവിന്റെ നിർഭാഗ്യകരമായ അവസ്ഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. കാമുകിയുടെ അമ്മയ്ക്കായി സ്വന്തം കിഡ്നി നൽകിയിട്ടും കാമുകി വേണ്ടെന്ന് വച്ച അനുഭവമാണ് മെക്സിക്കോയിൽ നിന്നുള്ള ഉസീൽ മാർട്ടിനെസ് പങ്കുവയ്ക്കുന്നത്. രോ.ഗ.ബാ.ധിതയായ കാമുകിയുടെ അമ്മയ്ക്കായി കാമുകനായ ഉസീൽ സ്വന്തം വൃക്കയാണ് ദാനമായി നൽകിയത്. എന്നാൽ ആഴ്ചകൾ കുറച്ച് കഴിഞ്ഞപ്പോൾ കാമുകി മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. അദ്ധ്യാപകനായ ഉസീൽ മാർട്ടിനെസ് ടിക് ടോക്കിലൂടെയാണ് തന്റെ പ്രണയ പരാജയം പങ്കുവച്ചത്.

ഇത് ഇപ്പോൾ വൈറലായിരിക്കുകയാണ്. അവയവ ദാനത്തിലൂടെ കാമുകിയുടെ അമ്മയെ താൻ രക്ഷിച്ചത് ഇയാൾ വിവരിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു നിസ്വാർത്ഥ പ്രവൃത്തി ചെയ്ത് ആഴ്ചകൾക്കുള്ളിൽ തന്റെ ബന്ധം തകർന്നു.14 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. സങ്കടപ്പെടരുത്, അവൾക്ക് ഒരു മികച്ച മാന്യനെ നഷ്ടപ്പെട്ടു, മുന്നോട്ട് പോകുക, നിങ്ങളെ അഭിനന്ദിക്കുന്ന തികഞ്ഞ സ്ത്രീയെ കണ്ടെത്തുക എന്നിങ്ങനെയാണ് ആളുകൾ യുവാവിനെ ആശ്വസിപ്പിക്കുന്നത്. ഒരു വൃക്ക മാത്രമുണ്ടായിരുന്നിട്ടും താൻ ആരോഗ്യവാനാണെന്ന് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *