ഗൂ,ഢാ,ലോ,ച,ന നടത്തിയവരിൽ നടൻ സിദ്ധിഖ്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി “ശോഭന”

നടിയെ ആ.ക്ര.മി.ച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൾസർ സുനിയുടെ അമ്മ ശോഭന. നടിയെ ആ.ക്ര.മി.ക്കാ.നു.ള്ള ഗൂ.ഢാ.ലോ.ച.ന ആലുവയിലെ ഹോട്ടലിൽ വെച്ചാണ് നടന്നത് എന്ന് അവർ പറഞ്ഞു. ഈ യോഗത്തിൽ സിദ്ദിഖ് എന്നയാൾ പങ്കെടുത്തിരുന്നെന്ന് സുനി തനിക്ക് നൽകിയ കത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ ഇത് നടൻ സിദ്ദിഖ് ആണോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് എല്ലാം സത്യമാണ്. എന്നാൽ അത് പലരും പുറത്ത് പറയാൻ തയ്യാറാകുന്നില്ലെന്ന് ജയിലിൽ വെച്ച് കണ്ടപ്പോൾ സുനി തന്നോട് പറഞ്ഞതായും ശോഭന വ്യക്തമാക്കി.

അതേസമയം, നടിയെ ആ,ക്ര,മി,ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂ,ഢാ,ലോ,ച,ന നടത്തിയ കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികളും സമാന ഹർജി നൽകിയിട്ടുണ്ട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *