ഹോട്ടലിൽ വെച്ചുള്ള നടിയുടെ വീഡിയോ വൈറൽ,പഴയ മീര ജാസ്മിനെ ഒന്നും അല്ല.!!

പുത്തൻ നൃത്ത വിഡിയോ പങ്കിട്ട് നടി മീര ജാസ്മിൻ. ഫ്രോക്ക് ധരിച്ച് മുറിക്കകത്തു നിന്നു ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഓവർ കോട്ട് അണിഞ്ഞെത്തിയ മീര, നൃത്തത്തിനിടയില്‍ അത് അഴിച്ചു മാറ്റുന്നതും കാണാം. ആസ്വദിച്ചു ചുവടുവയ്ക്കുന്നതിനിടയിൽ ക്യാമറയിൽ നോക്കി പൊട്ടിച്ചിരിക്കുന്നുമുണ്ട് താരം. വിഡിയോ പങ്കിട്ട് മീര ജാസ്മിൻ കുറിച്ച വാക്കുകളും ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്. ‘എനിക്കു വേണ്ടി നിങ്ങൾ സമയം മാറ്റി വച്ചു. ഏറ്റവും മികച്ച സമ്മാനമാണത്. നിങ്ങൾക്കു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുന്നു. സ്നേഹവും ഊഷ്മളതയും കൊണ്ട് പ്രചോദിതയായാണ് ഞാൻ മുന്നോട്ടു നീങ്ങുന്നത്. നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഗാധമായ സ്നേഹവും അറിയിക്കുന്നു. ഈ മനോഹര യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്നേഹപൂർവം എം.ജെ’, എന്നാണ് മീര ജാസ്മിൻ കുറിച്ചത്.

ഒരു മിനിറ്റു ദൈർഘ്യമുള്ള മീരയുടെ നൃത്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മീരയുടെ വേറിട്ട ലുക്കും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മുൻപ് കാരവാനിൽ നൃത്തം ചെയ്യുന്ന മീര ജാസ്മിന്റെ വിഡിയോ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *