ഒടുവിൽ ആ രഹസ്യം തുറന്നു പറഞ്ഞ് ബീന ആൻ്റണി, മകൾ ആരെന്ന് കണ്ടോ.!

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ബീന ആന്റണി. താരത്തിന്റെ ഭര്‍ത്താവ് മോനാജും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ഇരുവരും തങ്ങളുടെ എല്ലാ പുതിയ വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനല്‍ വഴിയാണ് പ്രിയ താരദമ്പതികള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറ്. ഇപ്പോഴിതാ ബീന ആന്റണി തന്റെ യൂട്യൂബ് ചാനല്‍ വഴി തുറന്ന് പറഞ്ഞ ഒരു കാര്യമാണ് വൈറലായി മാറുന്നത്. മകന്‍ കൂടാതെ തനിക്കൊരു മകള്‍ കൂടിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബീന ആന്റണി. ഈ മകളേയും താരം ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നുണ്ട്. സീരിയല്‍ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്. നടിയുടെ വാക്കുകളിങ്ങനെ.

ഇന്ന് നിങ്ങള്‍ക്ക് എന്റെ മോളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞാണ് ബീന അവന്തികയെ കാണിച്ച് തരുന്നത്. എനിക്കൊരു മോന്‍ ഉണ്ടെന്നാണ് എല്ലാവര്‍ക്കും അറിയാവുന്നത്. അതല്ലാതെ എനിക്കൊരു മകള്‍ കൂടിയുണ്ട്. എന്റെ ചക്കരമോളാണ്. അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ പോവുകയാണ്. കൊവിഡ് കാരണം ഫോണിലൂടെയാണ് ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ വീണ്ടും കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണെന്നും ബീന പറയുന്നു. അവന്തിക എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള്‍ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത് ബീന പറയുന്നു. ഇരുവരും തമ്മില്‍ കണ്ട് മുട്ടിയതിനെ കുറിച്ച് അവന്തികയും പറയുന്നുണ്ട്. സീരിയലില്‍ അമ്മയായി അഭിനയിച്ചത് കൊണ്ട് അമ്മ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചു അങ്ങനെ ആ ബന്ധം ദൃഢമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *