ദിലീപ് ഫോണുകൾ ഒളിപ്പിച്ചു- വെറുതെ വിടില്ല എന്നു പോലീസ് – തെറ്റ് ചെയ്തില്ല എങ്കിൽഎന്തിനു ഒളിപ്പിക്കണം.!!

നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂ,ഢാ,ലോ,ച,ന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചു. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ഇന്നത്തെ ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്.അതേസമയം, കേസിലെ സാക്ഷിയായ ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനൂപും ബാലചന്ദ്രനും ഗ്രാന്റ് പിക്‌ച്ചേഴ്‌സില്‍ വച്ച് കണ്ടിരുന്നുവെന്നാണ് ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്നാണ് ദിലീപിന്റെ മൊഴി.

അന്വേഷണ ഉദ്യോഗസ്ഥരെ അ,പാ,യ,പ്പെ,ടു,ത്താ,ന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് ദിവസം നീണ്ടുനിന്ന 33 മണിക്കൂര്‍ ചോദ്യം ചെയ്യലാണ് എട്ടു മണിയോടെ പൂര്‍ത്തിയായിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും സംഘത്തെയും ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മോഹനചന്ദ്രന്‍ അറിയിച്ചു.ഇന്ന് ചോദ്യം ചെയ്യുന്നതിനിടെ ദിലീപുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ള വ്യാസന്‍ എടവനക്കാടിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് വ്യാസന്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *