ധരിച്ചിരിക്കുന്ന വസ്ത്രം കണ്ടു ഒരാളെയും വിലയിരുത്തരുത് എന്ന് ചൊല്ലിനെ അന്വർത്ഥം ആക്കുന്ന സംഭവങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം കർണാടകത്തിലെ തുംകോറിൽ നടന്നത്. കാർ ഷോറൂമിൽ വസ്ത്രത്തിന്റെയും ലൂക്കിന്റെയും പേരിൽ അപമാനിതനും ആയി നിന്ന യുവാവിന്റെ പ്രതികാരത്തിന്റെ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മൊത്തം കയ്യടി വാങ്ങുന്നത്. പ്രമുഖ വാഹന നിർമാതാക്കളുടെ ഷോറൂമിൽ എത്തിയ ഒരു കർഷകനെ ഷോ റൂമിലെ സെയിൽസ് മാൻ അപമാനിക്കുകയും പിന്നീട് നടന്ന നാടകീയ സംഭവങ്ങളും ആണ് കഴിഞ്ഞ കുറച്ച മണിക്കൂറുകൾ ആയി വൈറൽ ആവുന്നത്. തുംകൂറിലെ മഹീന്ദ്ര ഷോ റൂമിലെ ബൊലേറോയുടെ പിക്കപ്പ് വാൻ വാങ്ങാൻ എത്തിയ യുവ കർഷകൻ ആയ കെമ്പഗൗഡക്കു ഉണ്ടായ അനുഭവം ആണ് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത ആയതു.
പൂക്കൾ കൃഷി ചെയുന്ന കെമ്പഗൗഡ കൂട്ടുകാരുടെ കൂടെ ആണ് കൃഷി ആവശ്യത്തിന് ആയി പ്രിയപ്പെട്ട പിക്കപ്പ് എസ് യു വി വാങ്ങാൻ മഹീന്ദ്രയുടെ ഷോ റൂമിൽ എത്തിയത്. എന്നാൽ സാധാരണക്കാർ ആയ അവരുടെ വേഷവും, പെരുമാറ്റവും കണ്ടിട്ട് കൗതുകം തീർക്കാൻ എത്തിയവർ ആണ് എന്ന ധാരണയിൽ ആണ് ഷോ റൂമിലെ ജീവനക്കാരൻ പെരുമാറിയത്. പത്തു ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കെമ്പഗൗഡ ചോദിച്ചപ്പോൾ ആയിരുന്നു അപമാനിക്കുന്ന വാക്കുകൾ ജീവനക്കാരന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പത്തു രൂപ പോലും തികച്ചു എടുക്കാൻ ഇല്ലാത്തവൻ ആണ് പത്തു ലക്ഷത്തിന്റെ വാഹനം എടുക്കാൻ വന്നിരിക്കുന്നത് എന്നായിരുന്നു സെയിൽസ് മാന്റെ പരിഹാസം.
ഇതോടെ ദേഷ്യം വന്ന കെമ്പഗൗഡ പണം തന്നാൽ ഇന്ന് തന്നെ കാർ കിട്ടുമോ എന്ന് തിരിച്ചു ചോദിച്ചു. പത്തു ലക്ഷം രൂപ ഒരുമിച്ചു കൊണ്ട് വന്നാൽ കാർ ഇന്ന് തന്നെ തരാം എന്ന് ജീവക്കാരൻ മറുപടിയും പറഞ്ഞു. അരമണിക്കൂറിനു ഉള്ളിൽ വരാമെന്നു പറഞ്ഞു പോയ യുവാവ് വെറും വാക്കു പറഞ്ഞതാണെന്ന് വിശ്വസിച്ചിരുന്ന ഷോ റൂം ജീവനക്കാരെ ഞെട്ടിച്ചു പറഞ്ഞ വാക്കു പാലിച്ചു അറ മണിക്കൂറിനു ഉള്ളിൽ പത്തു ലക്ഷം രൂപയും ആയി ഷോ റൂമിലേക്ക് എത്തിയ കെമ്പഗൗഡ, പിന്നീട് നടന്ന രസകരമായ പ്രതികാരവും കാണാൻ താഴെ ഉള്ള വ്യ്‌ടെയോ കണ്ടു നോക്കൂ.