2017 നവംബര്‍ 15നാണ് ദിലീപിന്റെ ആലുവയിൽ വസതിയായ പത്മസരോവരത്തിൽ ഒരു വിഐപി നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടത്തിയത്. ഈ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളുപ്പെടുത്തിയിരുന്നു. ഇത് പ്രകാരം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ദിലീപിന്റെ വസതിയിലും അദ്ദേഹത്തോട് അടgത്ത കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. അതേസമയം ഇപ്പോഴിതാ യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. റിപ്പോർട്ടർ ചാനലിനോടാണ് ബാലചന്ദ്രകുമാറിന്റെ തുറന്ന് പറച്ചിൽ.
യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ട്. അയാൾ അത് പ്രചരിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. വെളുപ്പിന് 2 മണിക്കാണ് തന്നെ അയാൾ വിളിച്ചത്. ദിലീപിന്റെ സുഹൃത്ത് മട്ടാഞ്ചേരിയിൽ ബിസിനസ് നടത്തുന്ന ആളാണ്. ദിലീപിന്റെ പാട്ണർ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ട്. അയാൾ അത് പ്രചരിപ്പിച്ചേക്കും എന്ന് പറഞ്ഞായിരുന്നു കോൾ. പേരും വിലാസവും പറഞ്ഞ് തന്നെ അയാൾ ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറയണമെന്നും ആവശ്യപ്പെട്ടു. താൻ ഇക്കാര്യം പോലീസിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പലതും വെളിപ്പെടുത്താൻ സാധിക്കില്ല. താൻ കേട്ട കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ദിലീപ് കൂടുതൽ ക,രു,ക്കി,ലേ,ക്ക് പോകുന്നുവെന്നാണ് മനസിലായത്. ദിലീപും കാവ്യയും ആ രാജ്യത്ത് പോയിരുന്നുവെന്നും സത്കാരം ഏറ്റുവാങ്ങിയെന്നും അയാൾ പറഞ്ഞു. ഇതുൾപ്പെടെയുള്ള വിവരങ്ങളാണ് താൻ കൈമാറിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
സംവിധായകൻ റാഫിയുടെ വെളിപ്പെടുത്തലോടെ ദിലീപിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞിരക്കുകയാണെന്നും ബാലചന്ദ്രകുമാർ ചർച്ചയിൽ പറഞ്ഞു. സിനിമയില്‍ നിന്നും പിന്മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്നായിരുന്നു ദിലീപിന്റെ വാ,ദം. എന്നാൽ കഥാപാത്രം ചെയ്യാന്‍ ദിലീപിന് നല്ല താല്പര്യം ഉണ്ടായിരുന്നുവെന്നും സിനിമയില്‍ നിന്ന് പിന്മാറുന്നത് തന്നെ അറിയിച്ചത് ബാലചന്ദ്രകുമാറാണെന്നുമായിരുന്നു റാഫി അന്വേഷണ സംഘത്തോട് പറഞ്ഞത്. ജയിലിലേക്ക് തന്നെ വിളിച്ച് വരുത്തുമ്പോൾ ദിലീപ് പറഞ്ഞത് ഗ്രാന്റ് സിനിമയുടെ ബാനറലിൽ ഇനി ചിത്രം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. നമ്മുക്ക് പടം കാർണിവൽ പിക്ചേഴ്സിനെ ഏൽപ്പിക്കാം. ബാലുവിന് 50 ലക്ഷം രൂപ വാങ്ങി തരാമെന്നുമാണ്.അത് പ്രകാരമാണ് പിക്ക് പോക്കറ്റ് എന്ന ദിലീപിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയുടെ മിനുക്ക് പണി നടത്തുന്നതിനായി സംവിധായകൻ റാഫിയെ ഏൽപ്പിക്കുന്നത്, ബാലചന്ദ്രകുമാർ പറഞ്ഞു.