ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾ,സന്തോഷ വാർത്ത പങ്കുവെച്ച് ലക്ഷ്മി നായർ.!

യാത്രാ വിഡിയോകളിലൂടെയും പാചകക്കുറിപ്പുകളിലൂടെയുമെല്ലാം മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മിനായർ. പാചക പരീക്ഷണങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ടുള്ള ലക്ഷ്മി നായരുടെ വിഡിയോകൾ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ തന്റെ പേരക്കുട്ടികളെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയാണ് ലക്ഷ്മിനായർ പങ്കുവെച്ചിരിക്കുന്നത്. മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികളുടെയും ചിത്രങ്ങളും വിഡിയോകളും ഇതാദ്യമായാണ് ലക്ഷ്മിനായർ പുറത്തുവിടുന്നത്. അഞ്ചു മാസമാണ് മൂവർ സംഘത്തിന്റെ പ്രായം. യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്.

കുഞ്ഞുങ്ങളുടെ ജനനശേഷം മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായർ ഉള്ളത്. കുട്ടികളുടെ വിശേഷങ്ങളും അവർക്കായി ഒരുക്കിയിരിക്കുന്ന മുറിയുടെ ചിത്രങ്ങളും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുടെ വിഡിയോയും എല്ലാം വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് കാലത്തും ദീപാവലി സമയത്തുമെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കിയതിന്റെ ചിത്രങ്ങളും വിഡിയോയിൽ കാണാം. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ ആറു ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. കുഞ്ഞുമക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *