കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ.!!

12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ,സംഭവിച്ചത് കേട്ടോ ഇത്തവണ ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം കോട്ടയത്തു വില്പന നടത്തിയ ടിക്കറ്റിനു ആണെന്ന് അറിഞ്ഞപ്പോൾ നിരാശപ്പെട്ടവരാണ് നമ്മളിൽ പലരും.എന്നാൽ ഇപ്പോൾ ഇതാ വലിയ പൊല്ലാപ്പിൽ ചെന്ന് പെട്ടിരിക്കുകയാണ് ക്രിസ്തുമസ് പുതു വത്സര ബമ്പറിന്റെ ഒന്നാം സമ്മാനം ആയ 12 കോടി നേടിയ അഴിമന ഒളിപറമ്ബിലെ സദാനന്ദൻ ഇപ്പോൾ.വീട് തേടി പിടിച്ചു കൊണ്ട് നിരവധി പേരാണ് സദാനന്ദനോട് സഹായം ചോദിച്ചു വരുന്നതത്രെ.ചേച്ചി ഭർത്താവ് അറിയാതെ ഞാൻ പത്തു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കി.സഹായിക്കണം എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു കഴിഞ്ഞ ദിവസം തലശേരി സ്വദേശി സദാനന്ദന്റെ ഭാര്യ രാജമ്മയുടെ മുന്നിൽ എത്തിയത്.

വീട് തേടി പിടിച്ചു കൊണ്ട് കണ്ണൂർ തലശേരിയിൽ നിന്നും കോട്ടയത്തേക്ക് അതി രാവിലെ എത്തിയത് ആയിരുന്നു ഇവർ.സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്തിനും ഒട്ടും തന്നെ കുറവ് ഇല്ല.പതിനഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോൾ കത്ത് ലഭിച്ചു.ഇത് വരെ ലഭിച്ച കത്തുകൾ വലിയ അടുക്ക് ആയി കൊണ്ട് മേശ പുറത്തു ഇരിപ്പുണ്ട്.വീട്ടിലേക്ക് ദിവസവും പോസ്റ്റ്മാൻ എത്തും.കുറഞ്ഞത് മൂന്നു കത്ത് എങ്കിലും ഉണ്ടാകും.പല നാട്ടിൽ നിന്നും യാതൊരു പരിചയവും ഇല്ലാത്തവരാണ് സഹായം ചോദിക്കുന്നത്.ചികിത്സ സഹായം വിവാഹ ധന സഹായം വീട് നിർമാണം സ്ഥലം വാങ്ങി നൽകൽ അങ്ങനെ ആവശ്യം നീളുന്നു.വടക്കൻ ജില്ലയിൽ നിന്നുമാണ് കൂടുതൽ കത്തുകൾ എന്ന് രാജമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *