പെൺ കാണാൻ വന്ന ചെക്കന്റെ വീട്ടുകാർ പെൺ കുട്ടിയെ മാനസികമായി പീ,ഡി,പ്പി,ച്ച,താ,യി വീട്ടുകാരുടെ പരാതി. മാനസികമായി ത,ള,ർ,ന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം വിലാതപുരം എന്ന സ്ഥലത്തുനിന്നുള്ളവരാണ് പെണ്ണ്കാണാൻ എത്തിയത്. രണ്ടു ദിവസം മുമ്പ് കല്ല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺ കുട്ടിയെ കണ്ടിരുന്നു ഇവർക്ക് പെൺ കുട്ടിയെ ഇഷ്ടമായത് കൊണ്ടാണ് വെള്ളിയായിച്ച 25 ഓളം അടങ്ങുന്ന സ്ത്രീകളുമായി വാണിമേലിലെ വീട്ടിൽ എത്തിയത്. സ്ത്രീകൾ ഒരുമിച്ചു വീട്ടിലെത്തി യുവതിയുമായി സംസാരിച്ചു. ബിരുദധാരിയായ പെൺ കുട്ടിയെ ഒരു മണിക്കൂറോളമാണ് മുറിയുടെ കതക് അടച്ചു സംസാരിച്ചത്.
തുടർന്ന് വീട്ടിൽ ഒരുക്കിയ ഭക്ഷണം കഴിച്ചു. എന്നാൽ കല്ലിയാണ ചെറുക്കന്റെ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോജിക്കണം എന്ന് പറഞ്ഞതോടെ രംഗം വഷളായി. യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്ക് എതിരെ തിരിഞ്ഞു. ആരെയും പുറത്തുവിടില്ല എന്ന് പറഞ്ഞു അദ്ദേഹം വീടിന്റെ ഗൈറ്റ് അടച്ചു. ഒടുവിൽ നാട്ടുകാർ ഇടപ്പെട്ടതോടെ ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടു പുരുഷ്യന്മാരെ രണ്ടു മണിക്കൂറോളം ബന്ധിച്ചു. സംഘം എത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തതുമില്ല. പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ പ്രവർത്തകർ രംഗത് ഇറങ്ങിയിട്ടുണ്ട്.